KOYILANDY DIARY.COM

The Perfect News Portal

മുടികൊഴിച്ചിലകറ്റാന്‍ വെളുത്തുള്ളി

ഷെയര്‍   ട്വീറ്റ്   ഷെയര്‍ അഭിപ്രായം (0)   മെയില്‍ മുടികൊഴിച്ചില്‍ പലരേയും അലട്ടുന്ന പ്രശ്‌നമാണ്‌. ഇത്‌ പുരുഷനാണെങ്കിലും സ്‌ത്രീയാണെങ്കിലും. മുടി കൊഴിയാന്‍ കാരണങ്ങളും പലതുണ്ടാകാം. ഇതില്‍ ഭക്ഷണശീലങ്ങള്‍ മുതല്‍ ജീവിതശൈലികള്‍ വരെ കാരണമാകാം. മുടി കൊഴിയുന്നതിന്‌ പ്രകൃതിദത്ത പരിഹാരങ്ങള്‍ ഏറെയുണ്ട്‌. ഇതിലൊന്നാണ്‌ വെളുത്തുള്ളി. വെളുത്തുള്ളി കൊണ്ട്‌ മുടികൊഴിച്ചില്‍ എങ്ങനെ തടയാമെന്നു നോക്കൂ.

ശിരോചര്‍മത്തിലെ പല അണുബാധകളും മുടി കൊഴിച്ചിന്‌ ഇട വരുത്തുന്നുണ്ട്‌. അണുബാധകള്‍ തടയാനുള്ള നല്ലൊരു വഴിയാണ്‌ വെളുത്തുള്ളി.

മുടിവേരുകളെ ബലപ്പെടുത്താന്‍ വെളുത്തുള്ളിയിലെ സള്‍ഫര്‍ ഏറെ നല്ലതാണ്‌. ഇത്‌ മുടി പൊട്ടിപ്പോകുന്നതു തടയാന്‍ നല്ലതാണ്‌.

Advertisements

ശിരോചര്‍മത്തിലെ അഴുക്കകറ്റാനുള്ള നല്ലൊരു വഴിയാണ്‌ വെളുത്തുള്ളി. ശിരോചര്‍മത്തിലെ അഴുക്ക്‌ പലപ്പോഴും മുടിവളര്‍ച്ചയെ ബാധിയ്‌ക്കുന്ന ഒരു ഘടകമാണ്‌.

വെളുത്തുള്ളി ചതച്ചു നീരെടുത്ത്‌ ഇത്‌ ഷാംപൂവില്‍ ചേര്‍ത്തുപയോഗിയ്‌ക്കാം.

അല്ലെങ്കില്‍ തലയില്‍ പുരട്ടുന്ന ഓയിലില്‍ വെളുത്തുള്ളി നീരു ചേര്‍ക്കാം.

വെളുത്തുള്ളി ചതച്ച്‌ തലയോടില്‍ മസാജ്‌ ചെയ്യുന്നതും നല്ലതാണ്‌.

 

 

Share news