KOYILANDY DIARY.COM

The Perfect News Portal

തിങ്കളാഴ്ചത്തെ ഇളവ് കൊയിലാണ്ടി സി.ഐ. വ്യാപാരി നേതാക്കളുമായി ചർച്ച നടത്തി

കൊയിലാണ്ടി: കൊയിലാണ്ടി സി.ഐ. സുനിൽകുമാറിൻറെ അധ്യക്ഷതയിൽ വ്യാപാരി നേതാക്കളുമായി ചർച്ച നടത്തി എസ്. ഐ. ഹരോൾസ്ജോർജ്, വ്യപാരിവിവസായി ഏകോപനസതി നേതാക്കൻമാരായ ജനറൽ സെക്രട്ടറി കെ.എം രാജീവനും, വൈസ് പ്രസിഡന്റ് ടി.പി. ഇസ്മയിലും  വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറി ഇ.പി. രതീഷ് എന്നിവർ സംസാരിച്ചു. തിങ്കളാഴ്ച എല്ലാ സ്ഥാപനങ്ങളും തുറക്കുന്നതിനാൽ കോവിഡ് പടരാതിരിക്കാൻ എല്ലാ വ്യാപാരികളും, നാട്ടുകരും സഹരിക്കണ മെന്ന് അഭ്യർത്ഥിച്ചു.

യോഗതീരുമാനങ്ങൾ  സ്ഥാപനങ്ങളിൽ അകലം പാലിക്കൽ, ട്രാഫിക്ക്നിയന്ത്രണങ്ങൾ പാലിക്കൽ, മാസ്ക്ക്, സാനിറ്റേസർ എന്നിവ നിർബന്ധമാമായും ഉപയോഗിക്കുക, വ്യാപാര സ്ഥാപനങ്ങളിൽ എ. സി. ഒഴിവാക്കുക, തിരക്കുള്ള സ്ഥാപങ്ങളിൽ ഘട്ടംഘട്ടമായി ആളുകളെ പ്രവേശിപ്പിക്കുക, മത്സ്യ മാർക്കറ്റിൽ സാമൂഹിക അകലം പാലിക്കുക, റോഡിൽ വാഹനങ്ങൾ പാർക്ക്ചെയ്യാതിരിക്കുക, കുട്ടികളെയും, പ്രായമായവരെയും, സ്ഥാപനങ്ങളിൽ കൊണ്ട് വരാതെ ശ്രദ്ധിക്കുക, വരുന്ന വാഹനങ്ങൾ ബസ്റ്റാൻറിൻറെ ഉള്ളിൽ ഒരുവശത്ത്പാർക്ക്ചെയ്യുക തുടങ്ങിയ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കാൻ തീരുമാനിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *