KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ കടകൾ തുറക്കാൻ അനുവദിക്കണം

കൊയിലാണ്ടി: സർക്കാർ പ്രഖ്യാപിച്ച ബക്രീദ് ഇളവുകളിൽ ഡി. കാറ്റഗറിയിൽ ഉൾപ്പെട്ടത് കൊണ്ട് കൊയിലാണ്ടി നഗരസഭയിൽ കടകൾ തുറക്കാൻ പറ്റാത്ത സാഹചര്യത്തിൽ വ്യാപാരികളുടെ അവസ്ഥ മനസിലാക്കി പ്രത്യേകം പരിഗണിക്കണമെന്നും, മറ്റ് പ്രദേശത്ത് അനുവദിച്ചപോലെ കോവിഡ് മാനദണ്ഡം പാലിച്ച് കൊയിലാണ്ടിയിലും കടകൾ തുറക്കാൻ അനുവദിക്കണമെന്നും കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ എം.എൽ.എ.യോട് ആവശ്യപ്പെട്ടു.

രണ്ട് മാസത്തോളമായി അടച്ചിട്ട വ്യാപാരികൾ ഈ ബക്രീദ് സീസണും നഷ്ട്പെടുകയാണ് ആയതിനാൽ പ്രത്യേകമായി ഇളവുകൾ അനുവദിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ നിയോജകമണ്ഡലം. എം.എൽ.എ. കാനത്തിൽ ജമീലയ്ക്ക് നിവേദനം നൽകി. കെ.എം.എ പ്രസിഡണ്ട് കെ. കെ. നിയാസ്, കെ പി  രാജേഷ്,  കെ, ഗോപാല കൃഷ്‌ണൻ, പി  കെ, മനീഷ്, പി, നൗഷാദ് എന്നിവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *