ഫാ.സ്റ്റാൻ സ്വാമി ഫാസിസ്റ്റ് ഭരണകൂട ഭീകരതയുടെ ഇര
കൊയിലാണ്ടി: വിമർശകരെ രാജ്യദ്രോഹികളാക്കി ഇല്ലായ്മ ചെയ്യുന്ന ഫാസിസ്റ്റ് ഭരണകൂട ഭീകരതയുടെ ഇരയാണ് ഫാസ്റ്റാൻ സ്വാമിയെന്ന് DCC പ്രസിഡണ്ട് യു. രാജീവൻ മാസ്റ്റർ പറഞ്ഞു. കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച നീതിയുടെ നിലവിളി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡണ്ട് വി.വി.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. പി. രത്ന വല്ലി, കെ.പി. വിനോദ് കുമാർ, മനോജ് പയറ്റുവളപ്പിൽ, സി. ഗോപിനാഥ്, പി. അബ്ദുൾ ഷുക്കൂർ, എം. സതീഷ് കുമാർ, വി.കെ. ശശിധരൻ, എം.കെ. അൻസാർ, അരുൺ മണമൽ എന്നിവർ സംസാരിച്ചു. തീവ്രവാദി ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച ധീര ജവാൻ നായിക് സുബേദാർ എം. ശ്രീജിത്തിന് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ശ്രദ്ധാഞ്ജലി അർപ്പിച്ചു.

