KOYILANDY DIARY.COM

The Perfect News Portal

സിനിമാ-നാടക നടനും ചിത്രകാരനുമായ പപ്പൻ മുണ്ടോത്ത് (76) നിര്യാതനായി

ഉള്ള്യേരി: സിനിമാ നാടക നടനും ചിത്രകാരനുമായ പപ്പൻ മുണ്ടോത്ത് (76) നിര്യാതനായി. ഇടതുപക്ഷ സഹയാത്രികനായ ഇദ്ദേഹം ആയിരത്തോളം അമേച്വർ, പ്രൊഫഷണൽ നാടകങ്ങളിലും 22 സിനിമകളിലും അഭിനയിച്ചു. ഹാസ്യനടനായി തിളങ്ങിയ പപ്പൻ 500 ലധികം സ്റ്റേജുകളിൽ ഹാസ്യ കലാപ്രകടനം നടത്തി. പാരലൽ കോളേജ്, സന്ദേശം, കൗശലം, ചാർളി ചാപ്ലിൻ, അപർണ്ണ തുടങ്ങി പ്രധാന സിനിമകളിൽ വേഷമിട്ടു. ചിത്രകലയിൽ പുതുമ തെളിയിച്ച ഇദ്ദേഹം മലബാറിലെ നിരവധി ക്ഷേത്രങ്ങളിൽ ചുമർചിത്രം വരച്ചിട്ടുണ്ട്. അഖില കേരളകലാകാര ക്ഷേമസമിതിയുടെ അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. ഭാര്യ: കമല. മക്കൾ: അനീഷ്, റെനീഷ്, നിഷ. മരുമക്കൾ: രാജേന്ദ്രൻ (പേരാമ്പ്ര) ലേഖ, കല. സഹോദരങ്ങൾ: വിജയൻ മുണ്ടോത്ത് (സിപിഐ എം ഉള്ള്യേരി ലോക്കൽ കമ്മറ്റി അംഗം), ലീല, ജാനു, പരേതരായ ഗംഗാധരൻ, ശ്രീധരൻ.

Share news

Leave a Reply

Your email address will not be published. Required fields are marked *