KOYILANDY DIARY.COM

The Perfect News Portal

ഗാഡ്ജറ്റ് ചലഞ്ച്ഏറ്റെടുത്ത് കൊയിലാണ്ടി ഗേള്‍സ്

കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ മേഖലയില്‍ ഓണ്‍ലൈന്‍ പഠനത്തിലൂടെ ലോക മാതൃക തീര്‍ത്ത കേരള ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി കൊയിലാണ്ടി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകരും രക്ഷിതാക്കളും വാങ്ങിയ ഉപകരണങ്ങള്‍ കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയില്‍ നിന്ന് നോഡല്‍ ഓഫീസര്‍ എന്‍. പി. വിനോദ് ഏറ്റുവാങ്ങി സ്‌കൂളിനു സമര്‍പ്പിച്ചു. സ്‌കൂളിലെ ഓണ്‍ലൈന്‍ പഠനസൗകര്യം ഇല്ലാത്ത കുട്ടികള്‍ക്കായി അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് 1,50,000 (ഒന്നര ലക്ഷം) രൂപയാണ് സമാഹരിച്ചത്. പ്രാഥമിക വിവരശേഖരണത്തിലൂടെ കണ്ടെത്തിയ കുട്ടികളുടെ ഗൃഹസന്ദര്‍ശനം നടത്തി മുന്‍ഗണനാ ലിസ്റ്റ് തയ്യാറാക്കിയാണ് പ്രവര്‍ത്തനം ഏറ്റെടുത്തത്.

സ്‌നേഹപൂര്‍വ്വം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷങ്ങളിലും താമസിക്കാന്‍ വീടില്ലാത്ത കുട്ടിക്ക് വീട് നിര്‍മിച്ചു നല്‍കുകയും ഓണ്‍ലൈന്‍ പഠന സൗകര്യത്തിനായി ഒട്ടേറെ കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകളും ടെലിവിഷനുകളും നല്‍കുകയും ചെയ്തിരുന്നു. മാതാപിതാക്കള്‍ നഷ്ടപ്പെട്ടവരും ദരിദ്രരുമായ കുട്ടികള്‍ക്ക് സൗജന്യ യൂണിഫോം വിതരണവും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നല്‍കിവരുന്നുണ്ട്. ഡിവൈസ് ഏറ്റുവാങ്ങല്‍ ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി. സുധ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി, വാര്‍ഡ് കൗണ്‍സിലര്‍ പി. പ്രജിഷ, പി.ടി.എ പ്രസിഡണ്ട് പി.പി രാധാകൃഷ്ണന്‍, പ്രിന്‍സിപ്പാള്‍ എ.പി പ്രബീത്, പ്രധാന അധ്യാപിക ഇന്‍ചാര്‍ജ് സ്മിത ശ്രീധരന്‍, അന്‍സാര്‍ കൊല്ലം, പി. അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *