KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ അറിയിപ്പ്

കൊയിലാണ്ടി> നഗരസഭയിൽ നിന്നും പോസ്റ്റോഫീസ് സേവിംഗ്‌സ് അക്കൗണ്ട് വഴി നൽകിയിരുന്ന കർഷക തൊഴിലാളി, വിഗലാംഗ, വാർദ്ധക, വിധവ, അവിവാഹിത എന്നീ സാമൂഹിക സുരക്ഷ പെൻഷൻ ഒൻപതാം തീയ്യതി മുതൽ ചെക്കായി നഗരസഭയിൽ നിന്നും വിതരണം ചെയ്യുന്നു. പരിപാടിയുടെ മുൻസിപ്പൽ തല ഉദ്ഘാടനം ചെയർമാൻ അഡ്വ: കെ സത്യൻ നിർവ്വഹിക്കും. ആയതിന്റെ പെൻഷൻ ഗുണഭോക്താവ് പത്താം തീയ്യതി മുതൽ 4 മണിവരെ പെൻഷൻ സ്ലിപ്പ്, ആധാർ, ഇലക്ഷൻ തിരിച്ചറിയൽ കാർഡ്, റേഷൻ കാർഡ് തുടങ്ങിയവയുടെ അസ്സൽ രേഖകളുമായി നേരിട്ട് ഹാജരായി ചെക്ക് കൈപ്പറ്റേണ്ടതാണ്.

ഓരോ വിഭാഗങ്ങളുടേയും തീയ്യതി ചുവടെ ചേർക്കുന്നു. കർഷക തൊഴിലാളി പെൻഷൻ (11-2-16), അവിവാഹിത, വാർദ്ധക്യ, വികലാംഗ പെൻഷനുകൾ (12-2-16), വിധവ പെൻഷൻ (13-2-16)

Share news