ജനാധിപത്യ മഹിളാ അസ്സോസിയേഷൻ വനിത പാർലിമെന്റ് നടത്തി

കൊയിലാണ്ടി> ജനാധിപത്യ മഹിളാ അസ്സോസിയേഷന്റെ നേതൃത്വത്തിൽ മണ്ഡലം വനിത പാർലിമെന്റ് നടത്തി. കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അസ്സോസിയേഷൻ ജില്ലാ സെക്രട്ടറി എം.കെ നളിനി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം ടി.വി ഗിരിജ അദ്ധ്യക്ഷയായി. മുൻ എം.എൽ.എ പി. വിശ്വൻ മാസ്റ്റർ വിഷയം അവതരിപ്പിച്ചു. ടി.ചന്തു, കെ.കെ മുഹമ്മദ്, ടി.ഷീബ, കെ.പി ചന്ദ്രിക, പി.കെ ഷീജ, അശോകൻ കോട്ട്, ഷീബ വരേക്കൽ, ഷീജ പട്ടേരി, കെ.ജീവാനന്ദൻ തുടങ്ങിയവർ സംബന്ധിച്ചു. സ്വാഗതസംഘം ചെയർമാൻ പി. ബാബുരാജ് സ്വാഗതം പറഞ്ഞു.
