KOYILANDY DIARY

The Perfect News Portal

മുഖ്യമന്ത്രിയെ കണ്ടു. സന്തോഷമായി. ഇനിയും പൈസ കിട്ടിയാല്‍ ദുരിതാശ്വാസനിധിയിലേക്ക്‌ നല്‍കും

തിരുവനന്തപുരം: സഹജീവികളെ രക്ഷിക്കാന്‍ ജീവിതസമ്പാദ്യം വിറ്റ് മുഖ്യമന്ത്രിയുടെ സഹായനിധിയിലേക്ക് നല്‍കിയ സുബൈദയും ജനകീയ സര്‍ക്കാരിന്റെ തുടര്‍ഭരണ സാരഥ്യനിമിഷത്തിന് നേര്‍സാക്ഷിയായി. ആടിനെ വിറ്റുകിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയപ്പോഴാണ് സുബൈദയെ ലോകം അറിഞ്ഞത്.

കൊല്ലം പോര്‍ട്ട് ഓഫീസിനു സമീപം ചായക്കട നടത്തുകയാണ് പോര്‍ട്ട് കൊല്ലം സംഗമം നഗര്‍ 77ല്‍ സുബൈദ. ആടിനെ വിറ്റ് കിട്ടിയ തുകയില്‍നിന്ന് 5510 രൂപയാണ് ഇല്ലായ്മകള്‍ക്കിടയിലും മുഖ്യമന്ത്രിയുടെ വാക്സിന്‍ ചലഞ്ചിലേക്ക് സുബൈദ നല്‍കിയത്. ആഹ്ളാദത്തോടെയാണ് സുബൈദ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്. മാധ്യമപ്രവർത്തകരുടെ മുമ്പിൽ മുഖ്യമന്ത്രിയെ കണ്ടു. സന്തോഷമായി. ഇനിയും പൈസ കിട്ടിയാല്‍ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്നും’ സുബൈദ പറഞ്ഞു. ഹൃദ്രോഗത്തിന് ഓപ്പറേഷന് വിധേയനായ ഭര്‍ത്താവ് അബ്ദുല്‍ സലാമിനും ഹൃദ്രോഗിയായ സഹോദരനുമൊപ്പം താമസിക്കുന്ന സുബൈദ പ്രളയകാലത്തും ആടിനെ വിറ്റ് തുക നല്‍കി കേരളത്തിന്റെ പുനര്‍നിര്‍മാണത്തില്‍ പങ്കാളിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *