നരേന്ദ്ര മോദിയുടെ വാഹന വ്യൂഹത്തിന് നേരെ വനിത പൂച്ചട്ടിയെറിഞ്ഞു

ഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹന വ്യൂഹത്തിന് നേരെ വനിത പൂച്ചട്ടിയെറിഞ്ഞു. ഡല്‍ഹി സൗത്ത് ബ്ലോക്കിന് സമീപമാണ് ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായത്. ഈ സ്ത്രീയെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ഡല്‍ഹിക്ക് സമീപം ഗാസിയാബാദ് സ്വദേശിയാണ് ഇവര്‍ എന്നാണ് സൂചന. സൗത്ത് ബ്ലോക്കിലെ ഓഫിസില്‍ നിന്നു പ്രധാനമന്ത്രി പുറത്തേയ്ക്കു പോകുമ്ബോഴായിരുന്നു സംഭവം. പ്രധാനമന്ത്രിയെ കാണണമെന്നാവശ്യപ്പെട്ട് ഇവര്‍. വാഹനവ്യൂഹം തടസപ്പെടുത്തിയതിനെ തുടര്‍ന്ന് ബലം പ്രയോഗിച്ച് പിടിച്ചു മാറ്റുമ്ബോഴാണ് പൂച്ചെട്ടിയെറിഞ്ഞത്.
