കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടറുടെ നടപടിയിൽ പ്രതിഷേധിക്കുക: എ.ഐ.വൈ.എഫ്
കൊയിലാണ്ടിയിലെ ഫോട്ടോഗ്രാഫി രംഗത്തും പത്രമാധ്യമരംഗത്തും സജീവമായി ഇടപെടുന്ന മാധ്യമ പ്രവർത്തകൻ ബൈജു എംപീസിനെതിരെ കേസെടുത്ത കൊയിലാണ്ടി പോലീസ് നടപടിയിൽ എ.ഐ.വൈ.എഫ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ചൊവ്വാഴ്ച മാധ്യമങ്ങൾക്ക് പടമെത്തിക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് സ്റേറഡിയത്തിലെ ഓഫീസിൽ എംഎസ്പിക്കാരോടൊപ്പമെത്തി ഓഫീസ് തുറന്നു എന്ന കാരണം പറഞ്ഞ് കേസെടുത്തത്.

പിങ്ക് പോലീസ് കോവിഡ് രോഗിക്ക് മരുന്നെത്തിക്കുന്ന സംഭവവും കൊയിലാണ്ടി പോലീസ് വാറ്റുപകരണങ്ങൾ റെയ്ഡ് ചെയ്യുന്ന പടവും എടുത്തതിനു ശേഷം പത്രമാധ്യമങ്ങൾക്ക് പടമയക്കാനാണ് ബൈജു ഓഫീസ് തുറന്നത്. ഈ സമയത്താണ് പോലീസെത്തി നടപടി സ്വീകരിച്ചത്. എ.ടി. വിനീഷ് അധ്യക്ഷ വഹിച്ചു. ജില്ലാ എക്സികുട്ടീവ് അംഗങ്ങളായ കെ. എസ് രമേഷ്ചന്ദ്ര. ബി. ദർശിത്, മണ്ഡലം സെക്രട്ടറി സുമേഷ് ഡി ഭഗത്, എസ്. അമൽജിത്ത്, അജീഷ് പൂക്കാട്, ബിനു, ചൈത്ര വിജയൻ, ബൈജു അരങ്ങാടത്ത്, രൂപേഷ് പുറക്കാട്, എം. നിഖിൽ എന്നിവർ സംസാരിച്ചു. പ്രസ്തുത സംഭവം അന്വേഷിച്ച് ഉചിതമായ നടപടി എടുക്കണമെന്ന് അഭ്യർത്ഥിച്ചു.


