KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കോടതി കോംപ്ലക്‌സിലെ പുതിയ കവാടം ട്രഷറിയിൽ വരുന്നവർക്ക് വിനയാകുന്നു

കൊയിലാണ്ടി: ലക്ഷങ്ങൾ മുടക്കിയ കവാടം പെൻഷൻ വാങ്ങാൻ വരുന്ന ജനങ്ങൾക്ക് ദുരിതം കൊയിലാണ്ടി കോടതി കോംപ്ലക്‌സിലുണ്ടായിരുന്ന ഗേറ്റ് ലക്ഷങ്ങൾ മുടക്കി പുതുക്കി മനോഹരമാക്കിയതോടെ ട്രഷറിയിലെക്ക് പോകുന്നവർക്കാണ് ദുരിതം. അഭിഭാഷകരും, കോടതിയിലെത്തുന്ന മറ്റുളളവരുടെയും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കാരണമാണ് ട്രഷറിയിലേക്ക്  പോകുന്നവർക്ക് പ്രയാസം സൃഷ്ടിക്കുന്നുത്.

നേരത്തെ ഗേറ്റ് നിന്നിരുന്നത് ട്രഷറിക്ക് സമീപമായിരുന്നു. ചുറ്റുമതിൽ പൊളിച്ച് പുതിയ മതിൽ പണിതതോടെ ഗേറ്റ് തെക്ക് ഭാഗത്തേക്ക് മാറി. ഇപ്പോള് എല്ലാവരും ഗേറ്റിനു സമീപം തന്നെയാണ് വാഹനങ്ങൾ നിർത്തിയിടുന്നത്. ഇതോടെ ട്രഷറിയിലെക്ക് പോകാൻ വരുന്നവര് വളരെ ബുദ്ധിമുട്ടാണെന്നാണ് പെൻഷൻകാർ ഉൾപ്പെടെ പറയുന്നത്. ഇക്കാര്യം അധികൃതരെ നേരത്തെ അറിയിച്ചിരുന്നുതായും പെൻഷൻ സംഘടനകൾ അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *