കർഷക വിരുദ്ധ നിയമം പിൻവലിക്കണം കെ.എസ്.ടി.എ.

ബാലുശ്ശേരി : കേന്ദ്ര സർക്കാർ കൊണ്ടുവന്ന കർഷക വിരുദ്ധ കാർഷിക നിയമം പിൻവലിക്കണമെന്ന് കെ .എസ്.ടി.എ. ബാലുശ്ശേരി സബ്ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കൊടും തണുപ്പും മറ്റു പ്രതികൂല കാലാവസ്ഥയും കാര്യമാക്കാതെ ഒന്നര മാസമായി നടന്നുകൊണ്ടിരിക്കുന്ന സമരത്തിന് സമ്മേളനം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ബാലുശ്ശേരി ജി എൽ പി സ്കുളിൽ വെച്ച്നടന്ന സമ്മേളനം കെ .എസ്.ടി.എ. സംസ്ഥാനകമ്മിറ്റി അംഗം സി സതീശൻ ഉദ്‌ഘാടനം ചെയ്തു. സബ്ജില്ലാ പ്രസിഡന്റ് കെ പി സുരേഷ് അധ്യക്ഷത വഹിച്ചു.

എസ് ശ്രീജിത്ത് രക്തസാക്ഷി പ്രമേയവും സി ജി രജിൽകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ ട്രഷറർ എൻ സന്തോഷ് കുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.സബ്ജില്ലാ സെക്രട്ടറി സി.ആർ ഷിനോയ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി എം സോമൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. വി പി രാജലക്ഷ്മി, വി.ടി രതി എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ പി പി രവീന്ദ്രനാഥ് സ്വാഗതവും എം എം ഗണേശൻ നന്ദിയും പറഞ്ഞു.


