KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കോമത്ത്കരയിലെ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർക്ക് കോവിഡ്

കൊയിലാണ്ടി: നഗരസഭ കോമത്ത്കരയിലെ സ്വകാര്യ ക്ലിനിക്ക് നടത്തുന്ന ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിലെ 30-ാം വാർഡിൽ സ്ഥിതിചെയ്യുന്ന സ്ഥാപനത്തിലെ ഡോക്ടർക്കാണ് ഇന്ന് കോവിഡ് സഥിരീകരിച്ചത്. ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് കീഴിരിയൂർ ഹെൽത്ത് സെന്ററിൽ ജോലി ചെയ്യുന്ന ഡോക്ടറുടെ മകൻ (ഡോക്ടർ) തന്നെ വീട്ടിൽ വെച്ച് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഡോക്ടറും ഭാര്യയും മകനുമാണ് ഇപ്പോൾ വീ്ട്ടിൽ താമസിക്കുന്നത്.

കൊയിലാണ്ടിയിലെ ജനകീയ ഡോക്ടറായ ഇദ്ധേഹത്തിന്റെ വീട്ടിൽ (ക്ലിനിക്) ദിവസവും നിരവധി പേർ പരിശോധനയ്ക്ക് എത്താറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇവിടെ വലിയ തികരക്കാണ് ഉണ്ടാകുന്നതെന്ന് നാട്ടൂകാരും സാക്ഷ്യപ്പെടുത്തുന്നു നഗരസഭ ആരോഗ്യ വിഭാഗവും പോലീസും ക്ലിനിക്കിലെ സന്ദർശക പുസ്തകം പരിശോധിച്ച് വരികയാണ്.

കഴിഞ്ഞ 7 ദിവസത്തിനുള്ളിൽ ഡോക്ടറുടെ ക്ലിനിക്കിലെത്തി പരിശോധന നടത്തിയ ആളുകൾ അതാത് വീട്ടിൽ നിരീക്ഷണത്തലിരി്ക്കണമെന്നും അതാത് വാർഡ് കൗൺസിലറെയും ആർ.ആർ.ടി. സംഘത്തെയും വിവരം അറിയിക്കണമെന്നും നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു. ജനങ്ങൾ ജാഗ്രതപാലിക്കണമെന്നും പൂർണ്ണ സഹകരണം നൽകണമെന്നും നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യനും കൗൺസിലർ എൻ.കെ. ഗോകുൽദാസും അറിയിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *