അഴിമതി: പന്തലായനി ബ്ലോക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി
കൊയിലാണ്ടി: അഴിമതിക്കെതിരെ ജൻ അഭിയാൻ കേന്ദ്ര ഭാരതിൻ്റെ നേതൃത്വത്തിൽ പന്തലായനി ബ്ലോക്ക് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ബ്ലോക്ക് ഓഫീസിലെ അസി. എക്സി. എഞ്ചിനീയർ കൈക്കൂലി ആവശ്യപ്പെടുന്നതിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ധർണ്ണ. സംസ്ഥാന ചെയർമാൻ രാമദാസ് വേങ്ങേരി ഉൽഘാടനം ചെയ്തു.

ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണവും, സ്വത്ത് വിവരങ്ങളെ കുറിച്ചും അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പപ്പൻചേലിയ അദ്ധ്യക്ഷത വഹിച്ചു. ശിവൻ കരപറമ്പ്, റഫീഖ് പൂക്കോട്, കെ. വി. സുരേന്ദ്രൻ, ബ്രഹ്മാനന്ദൻ എന്നിവർ സംസാരിച്ചു.





