KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ ഇന്ന് 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊയിലാണ്ടിയിൽ ഇന്ന് 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വാർഡ് 14, 18, 41 എന്നിവിടങ്ങളിലാണ് ഇന്ന് 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. വാർഡ് 14 പന്തലായനിയിൽ ഒരു ചെത്ത് തൊഴിലാളിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗ ലക്ഷണം ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇയാൾ സന്ദർശനം നടത്തിയ ഗേൾസ് സ്‌കൂളിന് സമീപമുള്ള ഒരു ഹോട്ടൽ അധികൃതർ അടക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് നിരവധിപേർക്കും ഇയാളുമായി സമ്പർക്കമുണ്ടെന്നാണ് അറിയുന്നത്.

വാർഡ് 18 ചെക്കോട്ടിബസാർ അറുവയൽ കാക്രാട്ട് കുന്ന് ഉൾപ്പെടുന്ന പ്രദേശത്ത് ഒരാൾക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സമ്പർക്കത്തിലൂടെയാണ് രോഗം ഉണ്ടായതെന്നറിയുന്നു. ഇവരിൽ നിന്ന് കൂടുതൽ സമ്പർക്കം ഇല്ലെന്നാണ് റിപ്പോർട്ട്.

വാർഡ് 41ൽ ഇന്ന് ഒരു കുടുംബത്തിലെ 3 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മത്സ്യതൊഴിലാളി കുടുംബമാണ്. രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. രോഗ ലക്ഷണം ഉണ്ടായതിനെ തുടർന്ന് ബുധനാഴ്ച താലൂക്കാശുപത്രിയിൽ നടത്തിയ ആർ.ടി.പി.സി.ആർ. പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ ആളുകൾക്ക് ഇവരിൽ നിന്ന് സമ്പർക്കമുണ്ടായതാണ് വിവരം.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *