KOYILANDY DIARY

The Perfect News Portal

നൃത്ത അധ്യാപകർക്ക് ഓണക്കിറ്റ് നൽകി

കൊയിലാണ്ടി: നൃത്ത അധ്യാപകർക്ക്  ഓണക്കിറ്റ് നൽകി. ഓൾ കേരള ഡാൻസ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (എ.കെ.ഡി.ടി.ഒ.) കോഴിക്കോട് ജില്ലാ ഘടകത്തിൻ്റെ നേതൃത്വത്തിലാണ് നൃത്ത അധ്യാപകർക്ക് കോവിഡ് കാല ആശ്വാസമായി ഓണക്കിറ്റുകൾ വിതരണം ചെയ്തത്. പ്രശസ്ത നർത്തകിയും ഗുരുവുമായ കലാമണ്ഡലം സരസ്വതി ടീച്ചർ സംഘടനയുടെ ജില്ലാ പ്രസിഡണ്ട് ബാലു പുഴക്കരക്ക് കിറ്റ് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. 

കേരളത്തിൽ കലാകാരൻമാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന പ്രധാന സംഘടനയാണ് എ.കെ. ഡി.ടി.ഒ. . സംഘടന കൊറോണക്കാലത്ത് മൂന്നാം തവണയാണ് പാവപ്പെട്ട നൃത്താധ്യാപകർക്ക് സഹായമെത്തിക്കുന്നത്. സഹായധനമായി നേരത്തെ 1000 രൂപയും ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭയ് എന്ന സംഘടനയോട് ചേർന്ന്  2000 രൂപയും നൽകിയിരുന്നു.

കേരളത്തിലെ വിവിധ ജില്ലകളിലും എ.കെ. ഡി.ടി.ഒ.ജില്ലാ സമിതികൾ ഈ പ്രവർത്തനം നടത്തി വരുന്നുണ്ട്. ചടങ്ങിൽ എ.കെ. ഡി.ടി.ഒ. സംസ്ഥാന രക്ഷാധികാരി ഡോ. ഭരതാഞ്ജലി മധുസൂദനൻ, നർത്തകിയായ അശ്വതി ശ്രീകാന്ത്, ജില്ലാ സെക്രട്ടറി  ദിനേശ് കാരശ്ശേരി, ട്രഷറർ, രാജൻ കല്ലുരുട്ടി തുടങ്ങിയവർ. സംസാരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *