ഇ. നാരായണന് നായരുടെ ഒന്നാം ചരമ വാർഷികം ആചരിച്ചു

കൊയിലാണ്ടി: ഇ. നാരായണന് നായരുടെ ഒന്നാം ചരമ വാർഷികം ആചരിച്ചു. കോണ്‍ഗ്രസ്സ് മുക്ത ഭാരതം സ്വപ്നം കാണുന്നവര്‍ ഗോഡ്സെയുടെ രാജ്യം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും പൗരത്വത്തിനു മതപരമായ വിവേചനം കല്പിക്കുന്ന പുതിയ നിയമ ഭേദഗതി മതേതര ഭാരതത്തിന്റെ നെഞ്ചു പിളര്‍ക്കുന്ന നടപടിയാണന്നും അനുസ്മരണ പ്രഭാഷണം നടത്തിയ സംസ്കാര സാഹിതി ചെയര്മാന് ആര്യാടന് ഷൗക്കത്ത് പറഞ്ഞു.
മത രാഷ്ട്രമല്ല ഇത് മതേതര ഇന്ത്യ എന്ന വിഷയത്തില്‍ പ്രമുഖ കോണ്‍ഗ്രസ്സ് നേതാവും മുന്‍ എം.എല്‍.എ. യുമായിരുന്ന ഇ.നാരായണന് നായരുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അനുസ്മരണ സമ്മേളനം കെ.പി.സി.സി. ജനറല്‍ സിക്രട്ടറി എന്‍.സുബ്രഹ്മണ്യന് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് വി.വി. സുധാകരന് അദ്ധ്യക്ഷത വഹിച്ചു. യു. രാജീവന്, പി. രത്നവല്ലി, വി.ടി. സുരേന്ദ്രന്, രാജേഷ് കീഴരിയൂര്‍, കെ.പി. വിനോദ് കുമാര്‍, ഗോവിന്ദന്‍കുട്ടി മനത്താനത്ത് എന്നിവര്‍ സംസാരിച്ചു.

