80 വയസ്സിനു മുകളിലുള്ള പെന്‍ഷന്‍കാര്‍ക്ക് ആശ്വാസമേകി കേന്ദ്ര പഴ്‌സനേല്‍ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം
ഡല്‍ഹി: 80 വയസ്സിനു മുകളിലുള്ള പെന്‍ഷന്‍കാര്‍ക്ക് ആശ്വാസമേകി കേന്ദ്ര പഴ്‌സനേല്‍ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. 80 വയസ്സിനു മുകളിലുള്ള പെന്‍ഷന്‍കാര്‍ക്ക് എല്ലാ വര്‍ഷവും ഒക്ടോബറിനു ശേഷം എപ്പോഴെങ്കിലും ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാല്‍ മതിയെന്ന് കേന്ദ്ര പഴ്‌സനേല്‍ മന്ത്രാലയം അറിയിച്ചു.
നിലവിലെ നിയമപ്രകാരം നവംബറിനു മുന്‍പായി ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം. എന്നാല്‍ 80 നു മുകളില്‍ പ്രായമുള്ള പലര്‍ക്കും ക്യൂ നില്‍ക്കാനും മറ്റും ബുദ്ധിമുട്ടുള്ളതിനാലാണ് ഇളവ് നല്‍കുന്നത്. ഇങ്ങനെ നല്‍കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റിന് നവംബര്‍ 30 വരെ പ്രാബല്യം ഉണ്ടാകും. 80 നു താഴെ പ്രായമുള്ളവര്‍ നവംബറില്‍ തന്നെ ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കണം.




