കൊയിലാണ്ടി ആനക്കുളത്ത് നിര്‍ത്തിയിട്ട ബൈക്കില്‍ കാറിടിച്ച് 8 പേര്‍ക്ക് പരിക്ക്

കൊയിലാണ്ടി ആനക്കുളത്ത് നിര്‍ത്തിയിട്ട ബൈക്കില്‍ കാറിടിച്ച് 8 പേര്‍ക്ക് പരിക്ക്. തിരൂര്‍ സ്വദേശികളായ സെമീല്‍ ആഭിദ് (32) മൈമുന (53), ഷംസീന (36), ഫൈസ ഫാത്തിമ (9), അബ്രി റൂഹി (രണ്ടര വയസ്സ്), നൗഷാദ് (52), ഷഹീല എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാത്രി 10 മണിയോടുകൂടിയാണ് സംഭവം. അമിത വേഗതയില്‍ എത്തിയ കാറാണ് അപകടം ഉണ്ടാക്കിയത്.

ആനക്കുളത്തെ ഒരു കടയ്ക്കുനെരെയാണ് കാര്‍ ഇടിച്ചുകയറ്റിയത്. അവിടെ ഉണ്ടായിരുന്ന ബൈക്കുകാരനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കൊയിലാണ്ടി സ്വദശിയായ ബൈക്കുകാരന്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഓടിക്കാക്കൂടിയ നാട്ടുകാര്‍ ഇവരെ താലൂക്കാശുപത്രിയില്‍ എത്തിക്കുകയയിരുന്നു. പിന്നീട് സാരമായി പരിക്കേറ്റ മൂന്ന് പേര്‍ ഉള്‍പ്പെടെ മുഴുവന്‍പേരെയും മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.

