KOYILANDY DIARY.COM

The Perfect News Portal

മൂടാടിയിൽ നടന്ന പരിശോധനയിൽ 73.5 ലിറ്റർ മാഹി മദ്യം പിടികൂടി

കൊയിലാണ്ടി: മൂടാടി ഹൈവേയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന 73.5 ലിറ്റർ മാഹി മദ്യം പിടികൂടി. ഒരാൾ കസ്റ്റഡിയിൽ. കോഴിക്കോട് ഒളവണ്ണ വില്ലേജിലെ പൊക്കുന്ന് കോന്തനാരി വീട്ടിൽ ശിവദാസൻ മകൻ സോന വിമൽ (43) എന്നയാളാണ് കസ്റ്റഡിയിലായത്.

കൊയിലാണ്ടി എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ദിപീഷ്.എ.പിയും പാർട്ടിയും മൂടാടി വീമംഗലം ഹൈവെ ഭാഗങ്ങളിൽ നടത്തിയ വാഹന പരിശോധനയിലാണ് കാറിൽ കടത്തുകയായിരുന്ന മദ്യം പിടികൂടിയത്.

AEI (ഗ്രേഡ്) കരുണൻ, AEI (ഗ്രേഡ്) പ്രവീൻ ഐസക്, PO (ഗ്രേഡ്)  ഷൈജു P.P, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് മദ്യം പിടികൂടിയത്. മദ്യം കടത്താനുപയോഗിച്ച KL-62-C. 6385 നമ്പർ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിക്കെതിരെ u/s 58 & 67 Bof Abkari Act I of 1077  പ്രകാരം CR No 97/2024 കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Advertisements

 

 

Share news