KOYILANDY DIARY.COM

The Perfect News Portal

72-ാം മത് പിറന്നാൾ: പ്രധാനമന്ത്രിക്ക് ആശംസാ കത്തുകൾ അയച്ചു

കൊയിലാണ്ടി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ 72-ാം മത് പിറന്നാളിനോടനുബന്ധിച്ച് സേവാ പാക്ഷി കത്തിന്റെ കൊയിലാണ്ടി മണ്ഡല തല ഉദ്ഘാടനം ബിജെപി ഉത്തര മേഖല വൈസ് പ്രസിഡണ്ട് പി. ജിജേന്ദ്രൻ പ്രധാനമന്ത്രിക്ക് ആശംസാ കത്തുകൾ അയച്ചു കൊണ്ട് നിർവഹിച്ചു.

ബി ജെ പി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്സ്.ആർ ജയ്കിഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബി.ജെ പി ജില്ല ട്രഷറർ വി.കെ ജയൻ മുഖ്യ പ്രഭാഷണം നടത്തി. ബി.ജെ പി സ്റ്റേറ്റ് കൗൺസിൽ മെമ്പർമാരായ ബികെ പ്രേമൻ, വായനാരി വിനോദ് ജില്ല കമ്മറ്റി അംഗങ്ങളായ എപി രാമചന്ദ്രൻ, അഡ്വ.വി സത്യൻ, മണ്ഡലം ജന. സെക്രട്ടറി കെ.വി സുരേഷ്, മണ്ഡലം ട്രഷറർ മാധവൻ ഒ എന്നിവർ സംസാരിച്ചു. അഭിൻ അശോക്, പ്രീജിത്ത് ടി പി, നിഷ സി, രവി വല്ലത്ത്, കെ.പി.എൽ മനോജ് എന്നിവർ നേതൃത്വം നൽകി.

Share news