KOYILANDY DIARY.COM

The Perfect News Portal

68 തവണ മലകയറി: ദർശനപുണ്യമായി മാധവ സ്വാമി

ഉള്ളിയേരി: വൃശ്ചികം പിറന്നതോടെ തിരക്കിന്റെ നാളുകളാണ് മാധവ സ്വാമിക്ക്. ഇത്തവണ തുലാം മാസം 20ന് മുദ്ര അണിഞ്ഞു. നിരവധി അയ്യപ്പ ഭക്തന്മാർക്ക് മുദ്ര നൽകുകയും, കെട്ടുനിറ, അയ്യപ്പ ഭജന എന്നിവ നടത്തി. പരേതനായ ഗുരുസ്വാമി പാലാ കടപ്പാട്ടൂർ വി. എസ് നായരുടെ കൂടെ പതിനേഴാം വയസ്സിലായിരുന്നു കന്നിയാത്ര. അന്ന് പമ്പയിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ രക്ഷാപ്രവർത്തനം നടത്തിയവരിൽ ഉണ്ടായിരുന്നു. മരം മുറിച്ചിട്ട് പാലം ആക്കിയതും ചെമ്പുപാത്രത്തിൽ  ആളുകളെ ഇരുത്തിയും ആണ് സ്വാമിമാരെ രക്ഷപ്പെടുത്തിയത്. ചില വർഷങ്ങളിൽ ഒന്നിൽ കൂടുതൽ തവണ ദർശനം നടത്തിയിട്ടുണ്ട്. 2004 ശരണ പാതയിൽ ആന ഇറങ്ങിയപ്പോഴും പത്ത് വർഷം മുമ്പ് തീപിടുത്തമുണ്ടായപ്പോഴും സന്നിധാനത്ത് ഉണ്ടായിരുന്നു.

അറുപത്തിയെട്ടാം തവണ ദർശനത്തിനു പോയപ്പോൾ അഖില ഭാരതീയ അയ്യപ്പസേവാസംഘം സന്നിധാനത്ത് വച്ച് വീരചക്രം നൽകി ആദരിച്ചു. ഓരോ തവണ ദർശനം നടത്തി തിരിച്ചെത്തിയാൽ വീട് സൂക്ഷിച്ച് ചൂരൽ വടിയിൽ വെള്ളി കൊണ്ട് കെട്ടും. ഇത് നാട്ടില് തട്ടാം മാരാണ് ചെയ്തു  കൊടുക്കുക. നാട്ടിലെ 9 ക്ഷേത്രങ്ങളിൽ ഭാരവാഹിയും ആണ്. നാലു വർഷമായി അയ്യപ്പസേവാ സംഘത്തിന്റെ മെമ്പറായി പ്രവർത്തിക്കുകയാണ്. അടുത്ത  മണ്ഡലകാലത്തിന് എല്ലാ എല്ലാ അയ്യപ്പ ഭക്തർക്കും ഭഗവാനെ കാണണമെന്ന് പ്രാർത്ഥനയേയുള്ളൂ മാധവ സ്വാമി പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *