66 ാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രിഅമ്മയെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങി

അഹമ്മദബാദ്: 66 ാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധിനഗറില്‍ അമ്മയെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങി. ജന്മദിന ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി ഗുജറാത്തിലെത്തിയ മോദി രണ്ട് ദിവസം സംസ്ഥാനത്തുണ്ടാകും. വെള്ളിയാഴ്ച രാത്രിയാണ് അദ്ദേഹം അഹമ്മദാബാദ് വിമാനത്താവളത്തിലിറങ്ങിയത്. ഗുജറാത്ത് ഗവര്‍ണര്‍ ഒ.പി കോലി, മുഖ്യമന്ത്രി വിജയ് രൂപാണി, പാര്‍ട്ടി എം.എല്‍.എമാര്‍ മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ മോദിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. ഗാന്ധിനഗറില്‍ രാജ്ഭവനിലാണ് വെള്ളിയാഴ്ച രാത്രി അദ്ദേഹം അന്തിയുറങ്ങിയത്.

മോദിയുടെ ഇത്തവണത്തെ പിറന്നാളിന് മൂന്ന് ഗിന്നസ് റെക്കോഡും ഒരു ദേശീയ റെക്കോഡും വാര്‍ത്തകളില്‍ നിറയും. റെക്കോഡുകളിലൂടെ പിറന്നാള്‍ ആഘോഷിക്കാനാണ് ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനം. ഗുജറാത്തിലെ നവസാരി ജില്ലയിലാണ് പിറന്നാള്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി 11,223 പേര്‍ക്കുള്ള 17,000 കിറ്റുകള്‍ ഗുജറാത്ത് സര്‍ക്കാര്‍ വിതരണം ചെയ്യും. വീല്‍ചെയറിലുളള ആയിരത്തോളം പേരെ പങ്കെടുപ്പിച്ച് ഒരു ലോഗോയും പരിപാടിയുടെ ഭാഗമായി ഗുജറാത്തില്‍ സംഘാടകര്‍ തീര്‍ക്കും.

