6500 രൂപ മുടക്കി ആപ്പിള്‍ ഐ ഫോണ്‍ ബുക്ക് ചെയ്ത യുവതിക്ക് കിട്ടിയത് ഉരുളക്കിഴങ്ങ്

വാഷിംഗ്ടണ്‍: 6500 രൂപ മുടക്കി ആപ്പിള്‍ ഐ ഫോണ്‍ ബുക്ക് ചെയ്ത യുവതിക്ക് കിട്ടിയത് ഉരുളക്കിഴങ്ങ്. ബ്ളാക് ഫ്രൈഡേ യുടെ ഭാഗമായുള്ള വില്പനയിലാണ് ഐഫോണ്‍ ആറിന് പകരം 11 വൃത്തികെട്ട ഉരുളക്കിഴങ്ങ് കിട്ടിയത്. അമേരിക്കയിലാണ് സംഭവം.
ഒരു കറുത്ത നിറമുള്ള ട്രക്കിലാണ് പാര്‍സല്‍ കൊണ്ട് വന്നതെന്ന് യുവതി പറഞ്ഞു. ഇത് കൂടാതെ വാഹനത്തില്‍ വസ്ത്രങ്ങള്‍, ഷൂസുകള്‍, വാച്ചുകള്‍, ഡിസ്കുകള്‍, ലാപ്ടോപ്പുകള് തുടങ്ങിയവയും ഉണ്ടായിരുന്നെന്ന് അവര്‍ പറഞ്ഞു.

ബ്ളാക് ഫ്രൈഡേയുടെ ഭാഗമായി വില്പ്പനക്കാരന് വീട്ടിലെത്തിയപ്പോള്‍ അയാള്‍ നല്കിയ ഓഫറിലാണ് ഐ ഫോണ്‍ ആറ് ബുക്ക് ചെയ്തത്. തുടര്‍ന്ന് വാഹനത്തില്‍ നിന്നും ഐ ഫോണ്‍ അടങ്ങിയ ഒരു പെട്ടിയെടുത്ത് നല്‍കുകയായിരുന്നു.

വീട്ടില്‍ തിരിച്ചെത്തി. ഫോണുമായി കളിക്കാനായി അടുക്കളയില്‍ ഇരുന്ന് പെട്ടി തുറന്ന് നോക്കിയപ്പോഴാണ് ഫോണിന് പകരം ഉരുളക്കിഴങ്ങ് കണ്ടത്. അതേസമയം ഫോണിന്റെ ചാര്‍ജര്‍ പെട്ടിയിലുണ്ടായിരുന്നു.

