KOYILANDY DIARY.COM

The Perfect News Portal

60 വയസ്സ് കഴിഞ്ഞവർക്ക് സമ്പൂർണ്ണവാക്‌സിൻ നിൽകി കൊയിലാണ്ടി നഗരസഭ

കൊയിലാണ്ടി: നഗരസഭയിലെ 60 വയസ് കഴിഞ്ഞ മുഴുവൻ പേർക്കും ഒന്നാം ഡോസ് വാക്സിൻ നൽകി പൂർത്തീകരിച്ചു. ഇന്നുവരെ 2nd ഡോസ് ചെയ്യാനുള്ള വരുടെ വാക്സിനേഷനും പൂർത്തിയായി. 60 വയസ് കഴിഞ്ഞവർക്ക് ആഗസ്റ്റ് 15 നുള്ളിൽ ഒന്നാം ഡോസ് വാക്സിൻ നൽകി പൂർത്തീകരിക്കുമെന്നുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ തുടർന്ന് നഗരസഭ ടൗൺ ഹാൾ, താലൂക്ക് ആശുപത്രി, തിരുവങ്ങൂർ PHC, അരിക്കുളം CHC എന്നിവിടങ്ങളിലായാണ് നഗരസഭയിലെ 44 വാർഡുകളിലുമുള്ള 60 വയസ് കഴിഞ്ഞ വർക്കുള്ള സമ്പൂർണ്ണ വാക്സിനേഷൻ നടത്താൻ കഴിഞ്ഞത്.

സമ്പൂർണ്ണ വാക്സിൻ യജ്ഞത്തിന് നേതൃത്വം നൽകിയ കൗൺസിലർമാർ. മെഡിക്കൽ ഓഫീസർമാർ. ഹെൽത്ത് ഇൻസ്പെക്ടർമാർ. ആശാവർക്കർമാർ ആശുപത്രിയിലെയും നാഗരസഭയിലെയും ജീവനക്കാർ, RRT വളണ്ടിയർമർ എന്നിവരെ നഗരസഭ ചെയർപേഴ്സൻ കെ.പി. സുധയും, വൈസ് ചെയർമാൻ അഡ്വ. കെ. സത്യനും അനന്ദിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *