ചേളന്നൂർ ഒളോപ്പാറയിൽ നിന്ന് 400 ലിറ്റർ വാഷ് പിടിച്ചെടുത്തു

കൊയിലാണ്ടി: ചേളന്നൂർ ഒളോപ്പാറയിൽ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പക്ടർ പി.സജിത് കുമാറും പാർട്ടിയും നടത്തിയ റെയ്ഡിൽ ഒളോ പാറ പുഴയോരത്ത് നിന്ന് 400 ലിറ്റർ വാഷ് പിടിച്ചെടുത്തു.
പ്രതികളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. ഇരുചക്രവാഹനങ്ങളിലും ഓട്ടോയിലുമാണ് ഇവിടെ നിന്നും വ്യജമദ്യം കടത്തുന്നതെന്നാണ് വിവരം. കോഴിക്കോട് എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പക്ടർ യു.പി.മുഹമ്മദ്, പ്രിവന്റീവ് ഓഫീസർ പി.കെ.അനിൽ ,സിവിൽ എക്സൈസ് ഓഫീസർമാരായ പ്രവീൺ ഐസക്, യോഗേഷ്, ദീപേഷ്, ഡ്രൈവർ ഒ.ടി.മനോജ്, തുടങ്ങിയവർ നേതൃത്വം നൽകി.
Advertisements

