KOYILANDY DIARY.COM

The Perfect News Portal

500 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍; പുതിയ ചുവടുവെയ്പ്പിന് ഇന്ത്യന്‍ കമ്ബനി

500 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ ഒരുക്കി ചരിത്രം സൃഷ്ടിക്കുവാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ കമ്ബനിയായ ‘റിങിംഗ് ബെല്‍ ‘. ഫ്രീഡം 251 എന്നാണ് പുതിയ കാല്‍വയ്പിന് കമ്ബനി നല്‍കിയിരിക്കുന്ന പേര്. ബുധനാഴ്ച നടക്കുന്ന ചടങ്ങില്‍ ഡിഫന്‍സ് മിനിസ്റ്റര്‍ മനോഹര്‍ പരിക്കര്‍ സ്മാര്‍ട്ട് ഫോണ്‍ പ്രകാശനം ചെയ്യും.

പ്രധാന മന്ത്രിയുടെ കണക്‌ട് ഇന്ത്യ എന്ന ആശയമാണ് നിര്‍മ്മാണത്തിന് പിന്നിലെ പ്രചോദനമെന്ന് കമ്ബനി പറഞ്ഞു. ഇതു വഴി ഇന്ത്യയിലെ സാധാരണക്കാര്‍ക്കും ഇനി സ്മാര്‍ട്ട് ഫോണിന്റെയും ഇന്റര്‍ നെറ്റിന്റെയും സാധ്യതകള്‍ ഉപയോഗപ്പെടുത്താനുകുമെന്നും കമ്ബനി കൂട്ടിച്ചേര്‍ത്തു. ഗവണ്‍മെന്റ് മുന്‍കൈയെടുത്ത് 2011ല്‍ പുറത്തിറക്കിയ ആകാഷ് ടാബിനെ ഓര്‍മ്മിപ്പിക്കുന്നതാണ് പുതിയ ഉല്പന്നം.

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നിര്‍മ്മിച്ച ടാബ് 3000 രൂപയ്ക്കാണ് അന്ന് വിറ്റിരുന്നത്. ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നും മികച്ച പിന്തുണയാണ് കമ്ബനിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Advertisements
Share news