50 ഗ്രാം കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ

കൊയിലാണ്ടി: കഞ്ചാവുമായി രണ്ടു യുവാക്കളെ കൊയിലാണ്ടി എക്സൈസ് സoഘം പിടികൂടി. കുറുവങ്ങാട് വരകുന്നുമ്മൽ വി.കെ.ബദർഷ(22), മധുര പിള്ളയാൾ സ്ട്രീറ്റ് പ്രകാശൻ (21) എന്നിവരെയാണ് 50 ഗ്രാം കഞ്ചാവുമായി പിടിയിലായത്.
കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ പരിസരത്ത് വെച്ചാണ് ഇവരെ പിടികൂടിയത്. ഇവർ സ്ഥിരം കഞ്ചാവു വലിക്കുന്നവരും, വിദ്യാർത്ഥികൾക്കായി വിതരണം ചെയ്യുന്നവരുമാണെന്ന് എക്സൈസ് സംഘം പറഞ്ഞു. പരിശോധനയിൽ ഇൻസ്പെപെക്ടർ എ.ഷമീർ ഖാൻ,, അസി. ഇൻസ്പെക്ടർ മനോജ് പടിക്കത്ത്, പ്രിവന്റീവ് ഇൻ സ്പക്ടർ സുരേഷ് ബാബു സി വി എക്സൈസ് ഓഫീസർമാരായ ശശി, രതീഷ്, രമേശൻ, ശ്രീജില, അജയകുമാർ പങ്കെടുത്തു.

