KOYILANDY DIARY.COM

The Perfect News Portal

208 കിലോ കഞ്ചാവുമായി ബിജെപി പ്രവർത്തകൻ ഉൾപ്പെടെ 5 പേർ പിടിയിൽ

പുതുശേരി: 208 കിലോ കഞ്ചാവുമായി ബിജെപി പ്രവർത്തകൻ ഉൾപ്പെടെ നാല് പാലക്കാട് സ്വദേശികളെ ഒഡിഷ പൊലീസ് അറസ്റ്റ് ചെയ്തു. ആകെ അഞ്ചുപേരാണ്‌ പിടിയിലായത്‌. സജീവ ബിജെപി പ്രവർത്തകനായ കൊടുമ്പ് കാരേക്കാട് സ്വദേശി രാജു (32), പുതുപ്പരിയാരം സ്വദേശി അനൂപ് ശേഖരൻ (35), കൊടുമ്പ് കരിങ്കരപ്പുള്ളി മിഥുൻ കുമാർ (28), മണ്ണാർക്കാട് എലമ്പുലാശേരി ഷാജു ഏബ്രഹാം (40), അഡയ സ്വദേശി മുകുന്ദ മാലിക്ക് (27) എന്നിവരാണ്‌ ഗജപ്പെട്ടി ജില്ലയിലെ മോഹനയിൽ പിടിയിലായത്. 
 
ബിജെപി-  ആർഎസ്എസ് സജീവ പ്രവർത്തകനായ രാജു കഴിഞ്ഞ വർഷം 110 കിലോ കഞ്ചാവ് കടത്തിയ കേസിൽ ആന്ധ്രപ്രദേശിൽ അറസ്റ്റിലായിരുന്നു. ഒഡീഷയിൽനിന്ന്‌ കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവർ പിടിയിലായത്. സംഘത്തിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നാണ്‌ ഒഡീഷ പൊലീസ് കസബ പൊലീസിനെ അറിയിച്ചത്‌.
Share news