KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് ജില്ലയിൽ 5 ലക്ഷം പേരെ ഡിവൈഎഫ്ഐ അംഗങ്ങളാക്കും

കോഴിക്കോട്: ബഹുസ്വര ഇന്ത്യക്കായി സമരയൗവനം’ എന്ന മുദ്രാവാക്യമുയർത്തി കോഴിക്കോട് ജില്ലയിൽ അഞ്ചുലക്ഷം യുവജനങ്ങളെ ഡിവൈഎഫ്ഐ അംഗങ്ങളാക്കും. അംഗത്വ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ 3211 യൂണിറ്റുകളിൽ ചരിത്രപ്രദർശനം ഉൾപ്പെടെ സംഘടിപ്പിക്കും.
ട്രാൻസ്ജെൻഡറും ജൂഡോ സംസ്ഥാന ചാമ്പ്യനുമായ അനാമികയ്ക്ക് മെമ്പർഷിപ്പ് നൽകി ജില്ലാ സെക്രട്ടറി പി സി ഷൈജു ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡണ്ട് അഡ്വ. എൽ ജി ലിജീഷ് അധ്യക്ഷനായി. ട്രഷറർ ടി കെ സുമേഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ അരുൺ, കെ എം നിനു എന്നിവർ സംസാരിച്ചു.

 

Share news