KOYILANDY DIARY.COM

The Perfect News Portal

49ല്‍ 46ഉം നേടി; പോളി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ചരിത്രജയം

തിരുവനന്തപുരം: പോളിടെക്നിക് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ചരിത്രവിജയം. “കമ്പോളവിദ്യാഭ്യാസത്തിനും വര്‍ഗീയവല്‍ക്കരണത്തിനും എതിരെ പൊരുതാം’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. തെരഞ്ഞെടുപ്പ് നടന്ന 49 പോളിടെക്നിക് കോളേജുകളില്‍ 46ഉം എസ്എഫ്ഐ കരസ്ഥമാക്കി.

ആകെ 49 പോളി യൂണിയന്‍ കൗണ്‍സിലര്‍മാരില്‍ 42ഉം എസ്എഫ്ഐ നേടി. കണ്ണൂര്‍ പോളിടെക്നിക്, പയ്യന്നൂര്‍ വനിതാ പോളിടെക്നിക്, കോഴിക്കോട് വനിതാ പോളിടെക്നിക്, വെണ്ണിക്കുളം പോളിടെക്നിക്, കൈമനം വനിതാ പോളിടെക്നിക്, നെയ്യാറ്റിന്‍കര പോളിടെക്നിക്, ഇടുക്കി ഐഎച്ച്ആര്‍ഡി പോളിടെക്നിക് എന്നിവിടങ്ങളില്‍ എതിരില്ലാതെ എസ്എഫ്ഐ ജയിച്ചിരുന്നു.

തൃക്കരിപ്പൂര്‍ പോളിടെക്നിക്, പെരിയ പോളിടെക്നിക്, പെരിന്തല്‍മണ്ണ പോളിടെക്നിക്, കോട്ടക്കല്‍ വനിതാ പോളിടെക്നിക്, പെരുമ്പാവൂര്‍ പോളിടെക്നിക്, മട്ടന്നൂര്‍ പോളിടെക്നിക്, പാലക്കാട് പോളിടെക്നിക്, ഷൊര്‍ണൂര്‍ പോളിടെക്നിക്, കൊരട്ടി പോളിടെക്നിക്, ത്യാഗരാജ പോളിടെക്നിക് ആമ്പല്ലൂര്‍, തൃപ്രയാര്‍ പോളിടെക്നിക്, തൊടുപുഴ പോളിടെക്നിക്, മുട്ടം പോളിടെക്നിക്, വണ്ടിപ്പെരിയാര്‍ പോളിടെക്നിക്, നെടുങ്കണ്ടം പോളിടെക്നിക്, മീനങ്ങാടി പോളിടെക്നിക്, മേപ്പാടി പോളിടെക്നിക്, കായംകുളം വനിതാ പോളിടെക്നിക്, കൊട്ടിയം എസ്എന്‍ പോളിടെക്നിക്, വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക്, നെടുമങ്ങാട് പോളിടെക്നിക്, നാട്ടകം പോളിടെക്നിക്, പാലാ പോളിടെക്നിക്, കടുത്തുരുത്തി പോളിടെക്നിക്, വെച്ചൂച്ചിറ പോളിടെക്നിക്, മണക്കാല പോളിടെക്നിക് എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു.

Advertisements

ആറ്റിങ്ങല്‍ പോളിടെക്നിക്, കുന്ദംകുളം പോളിടെക്നിക്, കായംകുളം വനിതാ പോളിടെക്നിക് എന്നിവ എതിരാളികളില്‍നിന്ന് തിരിച്ചുപിടിച്ചു. എസ്എഫ്ഐക്ക് ചരിത്രവിജയം സമ്മാനിച്ച എല്ലാ സ്ഥാനാര്‍ഥികളെയും പ്രവര്‍ത്തകരെയും വിദ്യാര്‍ഥികളെയും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് വി പി സാനു, സെക്രട്ടറി എം വിജിന്‍ എന്നിവര്‍ അഭിവാദ്യംചെയ്തു.

 

Share news