KOYILANDY DIARY.COM

The Perfect News Portal

പ്രീമെട്രിക്, പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പായി 454 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: വിവിധ വിഭാഗങ്ങള്‍ക്കായി 2022–23 വരെയുള്ള പ്രീമെട്രിക്, പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് തുകകള്‍ അനുവദിച്ചു. ഇതിനായി 454.15 കോടി രൂപ നീക്കിവെച്ച് ഉത്തരവിറക്കിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പട്ടികജാതി പട്ടികവര്‍ഗ്ഗ, മറ്റ് പിന്നാക്ക, ന്യൂനപക്ഷ, മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ തുടങ്ങി വിഭാഗങ്ങളിലെ കുട്ടികളുടെ 2021–22, 2022–23 വര്‍ഷങ്ങളിലെ സ്‌കോളര്‍ഷിപ്പ് തുകകളാണ് പൂര്‍ണമായും വിതരണം ചെയ്യാന്‍ തീരുമാനിച്ചത്.

 

Share news