കാപ്പാട് ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റിയുടെ ത്രിദിന പ്രഭാഷണ പരമ്പര സമാപിച്ചു

കൊയിലാണ്ടി: കാപ്പാട് ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റിയുടെ ത്രിദിന പ്രഭാഷണ പരമ്പര സമാപിച്ചു.
സമാപന പരിപാടികൾ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊ: കെ.ആലിക്കുട്ടി മുസ്ല്യാർ ഉൽഘാടനം ചെയ്തു. പി.കെ.കെ.ബാവ സാഹിബ് അദ്ധ്യക്ഷത വഹിച്ചു. സൗഹൃദ പ്രതിനിധിയായി ശ്രീ ഹംസക്കുളങ്ങര മേലേടത്ത് ശിവക്ഷേത്രം മേൽശാന്തി കാട്ടിലപ്പീടിക ബ്രഹ്മശ്രീ വിഷ്ണു നമ്പൂതിരി ചടങ്ങിൽ പങ്കെടുത്തു. സിംസാറുൽ ഹഖ് ഹുദവി (അബൂദാബി) മുഖ്യ പ്രഭാഷണം നടത്തി.
. കാപ്പാട് ഖാളി പി.കെ.ശിഹാബുദ്ദീൻ ഫൈസി, ഏ.പി.പി.തങ്ങൾ, എസ്.കെ.അബൂബക്കർ ബാഖവി, ഐനുൽ ഹുദാ യതീംഖാന കമ്മിറ്റി പ്രസിഡൻ്റ് എം.അഹമ്മദ് കോയ ഹാജി, ടി.എം.അഹമ്മദ് കോയ ഹാജി ( സിറ്റി ഫ്ലവർ), ഖലീൽ റഹ്മാൻ ബാഖവി (ശംസുൽ ഉലമ ഹിഫ്ള് കോളേജ് കൊളക്കാട്, AT അബ്ദുള്ള (സെക്രട്ടറി മഹല്ല് കമ്മിറ്റി), അബ്ദുൽ റസാഖ് ഫൈസി (സദർ, സിയാനത്തുൽ വിൽദാൻ മദ്രസ്സ), AVഅബ്ദുള്ളക്കോയ (ട്രഷറർ മഹല്ല് കമ്മിറ്റി), ശംസു. സി.പി., ദാവൂദ്. കെ.എം പങ്കെടുത്തു.

