44-ാമത് എ.കെ.ജി ഫുട്ബോൾ മേള; സംഘാടക സമിതി രൂപീകരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഏറ്റവും വലിയ കായിക മേളയായ എ.കെ.ജി ഫുട്ബോൾ മേളയ്ക്കായി കൊയിലാണ്ടി ഒരുങ്ങി. 44 -ാമത് എ.കെ.ജി ഫുട്ബോൾ മേളയുടെ വിജയത്തിനായി 201 അംഗ സംഘാടക സമിതി രൂപീകരിച്ചു. മുൻ എം.എൽ.എ പി. വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അഡ്വ. എൽ. ജി ലിജീഷ് അധ്യക്ഷത വഹിച്ചു. കെ.കെ. മുഹമദ് കെ. ദാസൻ, യു.കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു. എ.പി. സുധീഷ് സ്വാഗതവും സി.കെ മനോജ് നന്ദിയും പറഞ്ഞു.
.

.
യോഗത്തിൽ പുതുതായി തെരഞെടുക്കപ്പെട്ട കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ യു.കെ ചന്ദ്രനും, വൈസ് ചെയർപേഴ്സൺ ഉൾപ്പെടെ തെരഞ്ഞെടുക്കപ്പെട്ട എൽ.ഡി.എഫ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. മുൻ എം.എൽ.എ കെ. ദാസൻ ഉദ്ഘാടനം ചെയ്തു.
.

.
ഫിബ്രുവരി 1നാണ് ഫുട്ബോൾ മേള ആരംഭിക്കുന്നത്. എകെജി റോളിംഗ് ട്രോഫിക്കും ടിവി കുഞ്ഞിക്കണ്ണൻ സ്മാരക റണ്ണേഴ് അപ്പിനും വേണ്ടി നടക്കുന്ന പ്രധാന ടൂർണമെൻ്റിനൊപ്പം അണ്ടർ 17 വിഭാഗത്തിലുള്ള ടൂർണമെൻ്റും, പ്രാദേശിക ക്ലബുകളെ ഉൾപ്പെടുത്തിയുള്ള ടൂർണമെൻ്റും മേളയുടെ ഭാഗമായി സംഘടിപ്പിക്കും.
.

.
സംഘാടക സമിതി ഭാരവാഹികളായി യു.കെ. ചന്ദ്രൻ (ചെയർമാൻ), അഡ്വ. എൽ.ജി ലിജീഷ് (വർക്കിംഗ് ചെയർമാൻ), എ.പി സുധീഷ് (ജനറൽ കൺവീനർ), സി.കെ മനോജ് (ട്രഷറർ) എന്നിവരെയും, വിവിധ സബ്ബ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു.



