KOYILANDY DIARY.COM

The Perfect News Portal

മഴ ശക്തമായി തുടരുന്നതിനാല്‍ 41 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ജില്ലാ ഭരണകൂടം സജ്ജമാക്കി

ടോള്‍ഫ്രീ നമ്പര്‍ 1077

കോഴിക്കോട്: ജില്ലയില്‍ മഴ ശക്തമായി തുടരുന്നതിനാല്‍ അടിയന്തിര സാഹചര്യങ്ങളില്‍ ദുരിതബാധിതരെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് 41 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ജില്ലാ ഭരണകൂടം സജ്ജമാക്കി. മഴക്കെടുതിക്ക് ഇരയാകുന്നവര്‍ക്കായി അടിയന്തിരമായി ബന്ധപ്പെടാന്‍ 1077 എന്ന ടോള്‍ഫ്രീ നമ്ബറും ഏര്‍പ്പെടുത്തി. കളക്ടറേറ്റില്‍ ദുരന്ത നിവാരണ സമിതിയുടെ കണ്‍ട്രോള്‍ റൂമില്‍ 0497 2371002, 8547616018 എന്നീ നമ്പറുകളിലും ബന്ധപ്പെടാമെന്ന് ജില്ലാ കളക്ടര്‍ യു.വി ജോസ് അറിയിച്ചു.

വടകര താലൂക്കിലെ കാവിലുംപാറ, മരുതോങ്കര, വിളങ്ങാട്, കൊയിലാണ്ടി താലൂക്കിലെ ചക്കിട്ടപ്പാറ, കോഴിക്കോട് താലൂക്കിലെ പുതിയങ്ങാടി, താമരശ്ശേരി താലൂക്കിലെ കൂടരഞ്ഞി, പുതുപ്പാടി, കാന്തലാട് എന്നീ പ്രദേശങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കേന്ദ്രങ്ങളായി കണക്കാക്കി വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ഡെപ്യൂട്ടി തഹസില്‍ദാറുടെയും വില്ലേജ് ഓഫീസറുടെയും നേതൃത്വത്തിലാവും പ്രവര്‍ത്തിക്കുക.

Advertisements

 വില്ലേജുകള്‍, ദുരിതാശ്വാസ കേന്ദ്രങ്ങള്‍, വില്ലേജ് ഓഫീസറുടെ മൊബൈല്‍ നമ്പര്‍

വടകര താലൂക്ക്: അഴിയൂര്‍, ഗവ. ജെ.ബി സ്കൂള്‍, അഴിയൂര്‍, 8547616302; ചോറോട്, മുറ്റുങ്ങല്‍ ഗവ. എല്‍.പി സ്കൂള്‍ മീത്തലങ്ങാടി, 8547616304, ഒഞ്ചിയം, ഒഞ്ചിയം സുനാമി ഫ്ലാറ്റ്, 8547616308; വടകര, സൈക്ലോണ്‍ ഷെല്‍ട്ടര്‍, 8547616306; കാവിലുംപാറ, കാവിലുംപാറ ഹൈസ്കൂള്‍, 8547616321; മരുതോങ്കര, നെല്ലിക്കുമ്മു റീഹാബിലിറ്റേഷന്‍ സെന്‍റര്‍, 8547676322; വിലങ്ങാട്, വിലങ്ങാട് ഹൈസ്കൂള്‍, ഗവ. എല്‍.പി സ്കൂള്‍, പാലൂര്‍, 8547616328.

കൊയിലാണ്ടി താലൂക്ക്: ചെമ്പനോട, പന്നിക്കോട്ടൂര്‍ കമ്യൂണിറ്റി ഹാള്‍, 8547616222; ചേമഞ്ചേരി, സുനാമി ഷെല്‍ട്ടര്‍, തുവ്വക്കോട്, 8547616202; വിയ്യൂര്‍, ഗവ. മാപ്പിള എല്‍.പി സ്കൂള്‍, കൊല്ലം, 8547616205; കൂരാച്ചുണ്ട്, സെന്‍റ് തോമസ് പാരിഷ് ഹാള്‍, കൂരാച്ചുണ്ട്, 8547616237; ചക്കിട്ടപ്പാറ, പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍, ചക്കിട്ടപ്പാറ, 8547616224; പയ്യോളി, കീഴൂര്‍ എ.യു.പി സ്കൂള്‍, 8547616209.

കോഴിക്കോട് താലൂക്ക്: കടലുണ്ടി, ബി.എല്‍.പി.എസ് ചാലിയം, ഇമ്ബിച്ചി ഹാജി എച്ച്‌.എസ്.എസ് ചാലിയം, ക്രെസന്‍റ് ഇ.എം.എസ് ചാലിയം, 8547616104; ബേപ്പൂര്‍, എളന്തലക്കാട് എല്‍.പി.എസ്, ജനാര്‍ദനദാസ് സ്കൂള്‍ മാറാട്, 8547616106; പുതിയങ്ങാടി, ജി.യു.പി.എസ് ചുങ്കം ജംഗ്ഷന്‍, ജി.എം.യു.പി കോയ റോഡ്, 8547616113; എലത്തൂര്‍, നാഷനല്‍ എല്‍.പി.എസ് പുതിയങ്ങാടി, ജി.എച്ച്‌.എസ് പുതിയാപ്പ, സി.എം.പി.എച്ച്‌.എസ്.എസ് എലത്തൂര്‍, 8547616114; കച്ചേരി, കാരപ്പറമ്ബ എച്ച്‌.എസ്, നടക്കാവ് ടി.ടി.ഐ, 8547616110; കസബ, ചിന്താവളപ്പ് യു.പി.എസ്, തോപ്പയില്‍ എല്‍.പി.എസ്, വെള്ളയില്‍ എല്‍.എല്‍.പി.എസ്, ഗവ. അച്യുതന്‍ യു.പി.എസ് ചാലപ്പുറം, ലയണ്‍സ് ക്ലബ് തിരുത്തിയാട്, 8547616109; നഗരം, ജി.എല്‍.പി.എസ് പള്ളിക്കണ്ടി, എം.എം.എച്ച്‌.എസ്.എസ് പരപ്പില്‍, 8547616108.

താമരശ്ശേരി താലൂക്ക്: ശിവപുരം, എസ്.എം.എം.എം എ.യു.പി.എസ് തേനാക്കുഴി, ജി.എച്ച്‌.എസ്.എസ് ശിവപുരം, എ.യു.പി.എസ് മാങ്ങാട്, സി.സി.യു.പി.എസ് ഇയ്യാട്, 8547616234; നെല്ലിപ്പൊയില്‍, സെന്‍റ് തോമസ് എല്‍.പി.എസ്, വിമല യു.പി.എസ് മഞ്ഞുവയല്‍, സെന്‍റ് ജോണ്‍ എച്ച്‌.എസ്. നെല്ലിപ്പൊയില്‍, ജി.എല്‍.പി.എസ് മുറംപതി, 8547616141; കൂടരഞ്ഞി, ജി.എല്‍.പി.എസ് കക്കാടംപൊയില്‍, ഫാത്തിമാബി എച്ച്‌.എസ്.എസ് കൂമ്ബാറ, 8547616139; പുതുപ്പാടി, സെന്‍റ് ജോസഫ്സ് യു.പി.എസ് മയിലള്ളംപാറ, 8547616149, കോടഞ്ചേരി, ജി.യു.പി.എസ് ചെമ്ബുകടവ്, എ.എം.എല്‍.പി.എസ് നൂറാംതോട്, 8547616130; തിരുവമ്ബാടി, എസ്.എച്ച്‌.എച്ച്‌.എസ് തിരുവമ്ബാടി, എസ്.എച്ച്‌.യു.പി.എസ് തിരുവമ്ബാടി, 8547616129; കട്ടിപ്പാറ, നിര്‍മല്‍ യു.പി.എസ് ചമല്‍, ജി.എല്‍.പി.എസ് ചമല്‍, ഹോളി ഫാമിലി എച്ച്‌.എസ് കട്ടിപ്പാറ, 9895799307; കാന്തലാട്, എ.എല്‍.പി.എസ് വയലട, എ.എല്‍.പി.എസ് തലയാട്, 8547616236.

താലൂക്ക് ഓഫീസുകളുടെയും തഹസില്‍ദാര്‍മാരുടെയും ഫോണ്‍ നമ്ബര്‍: കോഴിക്കോട്: ണ്‍0495 2372966, 9447183930, കൊയിലാണ്ടി: 0496 2620235 , 9447134235, വടകര: ണ്‍0496 2ണ്‍522361 , :9846352656 താമരശ്ശേരി: ണ്‍04952ണ്‍22380 , 9400539620.

Share news

Leave a Reply

Your email address will not be published. Required fields are marked *