4 വോട്ടിനും അധികാരത്തിനും വേണ്ടി ഛിദ്ര ശക്തികളെ കൂട്ടുപിടിക്കയാണ് കോണ്‍ഗ്രസ്:

എസ്ഡിപിഐയും കോണ്‍ഗ്രസ്സും തമ്മില്‍ ഏറെക്കാലമായുള്ള കൂട്ടുകെട്ടെന്ന് എ എ റഹീം കോഴിക്കോട് പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ച വന്നപ്പോഴാണ് സ്വന്തം പാര്‍ട്ടിക്കാരനെ കൊന്നവര്‍ക്കെതിരെ കെപിസിസി പ്രസിഡണ്ട് പോലും പ്രതികരിച്ചത് യുഡിഎഫിലെ ഘടകകക്ഷികള്‍ ഇത്അസംബന്ധിച്ച് അഭിപ്രായം പറയണമെന്നും എ. എ. റഹീം പറഞ്ഞു.
മുല്ലപ്പള്ളി എന്ത് നീക്കുപോക്കുകളാണ് പോപ്പുലര്‍ ഫ്രണ്ടുമായി നടത്തുന്നതെന്നും റഹീം ചോദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് മുല്ലപ്പള്ളി കൈവെട്ട് കേസില്‍ ഇവരെ സഹായിച്ചോ എന്ന കാര്യം പരിശോധിക്കണം എസ്ഡിപിഐയോട് ഇത്രയേറെ ബന്ധം മുല്ലപ്പള്ളി പുലര്ത്തുന്നതെന്തുകൊണ്ടാണ്. അതേ സമയം ജേക്കബ് തോമസ് ലക്ഷണമൊത്ത ആര്‍എസ്എസുകാരനാണെന്നും അത് അദ്ദേഹം തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് ഇതിനെതിരെ നിയമപോരാട്ടം നടത്തണമെന്നും റഹീം പറഞ്ഞു. നിര്‍ണായക സ്ഥാനങ്ങള്‍ ജേക്കബ് തോമസിനെ ഏല്പിക്കാന് പാടില്ല.

ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോള്‍ ഹര്‍ത്താലും നിരാഹാരവും ആഹ്വാനം ചെയ്തയാളാണ് ചെന്നിത്തല
ചാവക്കാട് സ്വന്തം പ്രവര്ത്തകന് മരിച്ചപ്പോള്‍ ഇതൊന്നും മിണ്ടിയില്ല. തീവ്രവാദ പ്രസ്ഥാനങ്ങളെ ഊട്ടി വളര്‍ത്തുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ്സ് ബിജെപി നയങ്ങളാണ് രാജ്യത്ത് തൊഴിലില്ലായ്മയും തൊഴില്‍ സ്ഥിരത ഇല്ലായ്മയും സൃഷ്ടിച്ചത്.

സിപിഎമ്മിനെതിരെയുള്ള മുല്ലപ്പള്ളിയുടെ പ്രതികരണം പോക്കറ്റടിക്കാരന്റെ പ്രതികരണം പോലെയെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് റഹീം മറുപടി പറഞ്ഞു. 4വോട്ടിനും അധികാരത്തിനും വേണ്ടി ഇതുപോലുള്ള ഛിദ്ര ശക്തികളെ കൂട്ടുപിടിക്കയാണ് കോണ്‍ഗ്രസ്.

