തിക്കോടിയിൽ കടലിൽ കുളിക്കാനിറങ്ങിയ 4 പേർ തിരയിൽപ്പെട്ട് മരിച്ചു

കൊയിലാണ്ടി: തിക്കോടിയിൽ കടലിൽ കുളിക്കാനിറങ്ങിയ 4 പേർ തിരയിൽപ്പെട്ട് മരിച്ച സംഭവം നാടിനെ ദുഖത്തിലാഴ്ത്തി. വയനാട് സ്വദേശികളായ വിനോദ സഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്. കൽപ്പറ്റ സ്വദേശികളായ അനീസ (32) ബിനീഷ് (40 ) വാണി (30), ഫൈസൽ (33) എന്നിവരാണ് മരിച്ചത്. 27 കാരി ജിൻഷയെ രക്ഷപ്പെടുത്തി. ആദ്യഘട്ടം തിക്കോടിയിലെ നാട്ടുകാർ ചേർന്നാണ് ഇവരെ രക്ഷിക്കാനിറങ്ങിത്. ഓരോരുത്തരെയും കരയിലെത്തിക്കുമ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നതായി നാട്ടുകാർ പറഞ്ഞു.

മരിച്ചവരുടെ മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് രാവിലെ വയനാട്ടിൽ നിന്ന് എത്തിയ സംഘം അകലാപ്പുഴ ബോട്ട് സർവ്വീസ്, സർഗാലയ എന്നിവിടങ്ങളിൽ സന്ദർശിച്ചശേഷം തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ എത്തിയശേഷം കുറച്ച് പേർ കടലിലേക്ക് നടന്നിറങ്ങി ഒഴുക്കിൽപ്പെടുകയായിരുന്നു.

