KOYILANDY DIARY.COM

The Perfect News Portal

24 കാരിയായ യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത നവവരന്‍ അറസ്റ്റിൽ

ലണ്ടന്‍: സ്വന്തം വിവാഹദിനം ആരെ സംബന്ധിച്ചും ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസങ്ങളില്‍ ഒന്നായിരിക്കും. എന്നാല്‍ ഇംഗ്ലണ്ടിലെ ഈ ചെറുപ്പക്കാരന്‍ ചെയ്ത കാര്യങ്ങള്‍ കേട്ടാല്‍ ആരായാലും ഞെട്ടിപ്പോകും. 24 കാരിയായ യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും അവരുടെ കൈവശം ഉണ്ടായിരുന്ന പണം മോഷ്ടിക്കുകയും ചെയ്ത നവവരന്‍ ഒടുവില്‍ പോലീസിന്റെ പിടിയിലായി.

ഡെറി ഫ്‌ലിന്‍ മക്കാന്‍ എന്ന 28 കാരനാണ് അറസ്റ്റിലായത്. ഇയാള്‍ ചെയ്ത കാര്യങ്ങള്‍ കേട്ടാല്‍ ആരായാലും ഞെട്ടിപ്പോകും. ഈസ്റ്റ് ലണ്ടനിലുള്ള വിക്ടോറിയ പാര്‍ക്കില്‍ വച്ചായിരുന്നു അത് സംഭവിച്ചത്. 24 കാരിയായ യുവതിയാണ് ബലാത്സംഗത്തിന് ഇരയായത്. സുഹൃത്തുക്കളുമൊത്തുള്ള ഒരു രാത്രി പാര്‍ട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു യുവതി. അപ്പോഴാണ് പാര്‍ക്കിനടുത്ത് വച്ച് അയാള്‍ കടന്നുവരുന്നത്. പിന്നീട് നടന്നത് അതി ക്രൂരമായ സംഭവങ്ങളായിരുന്നു.

അപ്രതീക്ഷിതമായി ഒരാള്‍ തന്നെ കടന്നുപിടിക്കുകയായിരുന്നു എന്നാണ് യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. അതിന് ശേഷം പണം ആവശ്യപ്പെട്ടു. പിന്നീട് അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. നേരം പുലര്‍ന്നുവരുന്ന സമയം ആയതിനാല്‍ പ്രദേശത്ത് മറ്റ് ആളുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തതിന് ശേഷം പ്രതി കടന്നുകളഞ്ഞു.

Advertisements

സംഭവം നടന്ന് ആറ് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ജനുവരി 13 ന് പുലര്‍ച്ചെയാണ് ഈ സംഭവങ്ങള്‍ എല്ലാം അരങ്ങേറിയത്. എന്നാല്‍ ഞെട്ടിപ്പിക്കുന്ന കാര്യം അതൊന്നും അല്ല, ഡെറി ഫ്‌ലിന്നിന്റെ വിവാഹ ദിനം ആയിരുന്നു അത്. ബ്രൂംലെ ബൈ ബോയിലെ പള്ളിയില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. തന്റെ പുതിയ വിവാഹത്തില്‍ ഭാര്യക്കൊപ്പമുള്ള ചിത്രങ്ങള്‍ ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഡെറി ഫ്‌ലിന്‍ മക്കാനും ഇപ്പോഴത്തെ ഭാര്യയും തമ്മില്‍ ഏറെ നാളത്തെ അടുപ്പം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും വിവാഹസമയത്ത് തന്നെ ഇവര്‍ പൂര്‍ണഗര്‍ഭിണി ആയിരുന്നു.

ബലാത്സംഗത്തിന് നാല് വകുപ്പുകള്‍ പ്രകാരം ആണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കൂടാതെ കവര്‍ച്ചാശ്രമത്തിനും കേസ് എടുത്തിട്ടുണ്ട്. ഫെബ്രുവരിയില്‍ കോടതി കേസ് വീണ്ടും പരിഗണിക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *