32 സ്‌കൂൾ കെട്ടിടങ്ങൾകൂടി നാടിന് സമർപ്പിക്കും; മന്ത്രി വി ശിവൻകുട്ടി
.
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിർമാണം പൂർത്തിയായ 32 സ്‌കൂൾ കെട്ടിടങ്ങൾകൂടി ഫെബ്രുവരിയിൽ നാടിന് സമർപ്പിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയിൽ ചരിത്രപരമായ മുന്നേറ്റമാണ് ഉണ്ടായതെന്നും കിഫ്ബി വഴിമാത്രം 4000 കോടിയിലധികം രൂപയുടെ നിക്ഷേപമാണ് സാധ്യമായതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കിഫ്ബി ധനസഹായത്തോടെ സംസ്ഥാനത്തെ 973 വിദ്യാലയങ്ങളിൽ ആധുനിക ഭൗതിക സൗകര്യ വികസനം ഒരുക്കി. പ്ലാൻ ഫണ്ട്, നബാർഡ് ഫണ്ട്, ജനപ്രതിനിധികളുടെ ആസ്‌തി വികസന ഫണ്ട്, തദ്ദേശഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ട് എന്നിവ സംയോജിപ്പിച്ചും 5000 കോടി രൂപയുടെ വികസനം സാധ്യമാക്കി.
Advertisements




