KOYILANDY DIARY.COM

The Perfect News Portal

പത്തനംതിട്ടയിൽ 300 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ്; സ്ഥാപനം പൂട്ടി ഉടമകൾ മുങ്ങി

പത്തനംതിട്ട തെള്ളിയൂരിൽ 300 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ സ്വകാര്യ ഫൈനാൻസ് കമ്പനി ഉടമകൾ സ്ഥാപനം പൂട്ടി മുങ്ങി. ജി ആൻഡ് ജി ഫൈനാൻസ് കമ്പനിയാണ് തട്ടിപ്പ് നടത്തിയത്. നിക്ഷേപകർ തെള്ളിയൂരിലെ ഉടമകളുടെ വീടിനു മുൻപിൽ പ്രതിഷേധിക്കുകയാണ്.

300 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി എന്ന് പരാതി. സ്ഥാപനം പൂട്ടി സ്വകാര്യ ഫൈനാൻസ് കമ്പനി ഉടമകൾ മുങ്ങിയെന്നാണ് പരാതി. സംസ്ഥാന വ്യാപകമായി 48 ഓളം ബ്രാഞ്ചുകൾ ഈ സ്ഥാപനത്തിനുണ്ട്. നിക്ഷേപകർ തെള്ളിയൂരിലെ ഉടമകളുടെ വീടിനു മുൻപിൽ പ്രതിഷേധവുമായി എത്തി. നൂറ് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് നിക്ഷേപകർ പറയുന്നത്. കോയിപ്രം പൊലീസ് സ്റ്റേഷനിൽ മാത്രം 75 കേസുകൾ രജിസ്റ്റർ ചെയ്തു.

 

16 ശതമാനവും അതിൽ അധികവും പലിശ വാഗ്ദാനം ചെയ്താണ് സ്ഥാപനം നിക്ഷേപം സ്വീകരിച്ചത്. ഡിസംബർ വരെ പലർക്കും പലിശ നൽകി. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ബഡ്സ് നിയമം ഉൾപ്പെടെ ചുമത്തിയാണ് പൊലീസ് കേസെടുക്കുന്നത്. ഉടമകൾ മുൻകൂർ ജാമ്യംതേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Advertisements
Share news