ഗുജറാത്തിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ് 30 പേർ മരണപ്പെട്ടു

ഗുജറാത്ത്: അഹമ്മദാബാദിൽ വിമാനം തകർന്നുവീണ് 30 പേർ മരണപ്പെട്ടുവെന്ന് പ്രാഥമിക വിവരം. അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനമാണ് തകർന്നു വീണത്. ബോയിംഗ് 787-8 ഡ്രീം ലൈനർ വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരും ഉൾപ്പെടെ 242 പേർ ഉണ്ടായിരുന്നു.

വിമാനത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉണ്ടായിരുന്നതായാണ് വിവരം. അതേസമയം അഹമ്മദാബാദ് സർദാർ വല്ല ഭായ് പട്ടേൽ വിമാനതാവളത്തിലെ സർവീസുകൾ നിർത്തി വെച്ചിട്ടുണ്ട്. അപകടത്തെ തുടന്നാണ് നടപടി. അപകടത്തെ തുടർന്ന് പ്രധാന മന്ത്രി സിവിൽ വ്യോമയാന മന്ത്രിയുമായി സംസാരിച്ചു. രക്ഷപ്രവർത്തനം വേഗത്തിലാക്കാൻ നിർദേശം നൽകി. പരിക്കേറ്റവര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ അടിയന്തര ചികിത്സ നല്‍കാന്‍ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ അഹമ്മദാബാദിലെ മേഘാനി നഗറിലെ റെസിഡൻഷ്യൽ ഏരിയയിൽ ആണ് അപകടം ഉണ്ടായിരിക്കുന്നത്. പറന്നുയരുന്നതിനിടെ ആണ് അപകടം സംഭവിച്ചിരിക്കുന്നത്

