കൊയിലാണ്ടി : ചെറുവണ്ണൂർ പഞ്ചായത്തിലെ പെരുവഞ്ചേരിക്കടവിൽ നിന്ന് റവന്യൂ അധികൃതർ 30 ടൺ മണൽ പിടിച്ചെടുത്തു. പുഴക്കടവിൽ കൂട്ടിയിട്ട നിലയിലായിരുന്ന മണൽ നാട്ടുകാർ വിളിച്ചറിയിച്ചതിനെതുടർന്ന് ഡപ്യൂട്ടി തഹസിൽദാർ എൻ. പി. ചന്ദ്രൻ, വി. ജി. ശ്രീജ്ത്ത് എന്നിവർ ചേർന്ന് പിടിച്ചെടുക്കുകയായിരുന്നു.