KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് നഗരസഭ കൗൺസിലർമാർ ഉൾപ്പെടെ 3 പേർക്ക് പരിക്ക്

കൊയിലാണ്ടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് നഗരസഭ കൗൺസിലർമാർ ഉൾപ്പെടെ 3 പേർക്ക് പരിക്ക്. നഗരസഭ 26-ാം വാർഡ് കൗൺസിലർ പിടി സുരേന്ദ്രൻ, 27-ാം വാർഡ് കൗൺസിലർ ബിനില, ബൈക്ക് യാത്രികൻ ഉള്ള്യേരി സ്വദേശി ഹനാൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറുവങ്ങാട് ഐടിഐ സ്റ്റോപ്പിനു സമീപമാണ് അപകടം ഉണ്ടായത്. കൗൺസിലർമാർ സഞ്ചരിച്ച ബൈക്കിൽ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. 3 പേരുടെയും പരിക്ക് സരമുള്ളതല്ലെന്നാണ് അറിയുന്നത്. 

Share news