KOYILANDY DIARY.COM

The Perfect News Portal

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 27കാരന്‍ പിടിയില്‍

.

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 27കാരന്‍ പിടിയില്‍. പന്തീരങ്കാവ് സ്വദേശിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കക്കോടി ചാലിത്താഴം സ്വദേശി മേലെപുറത്ത് പറമ്പത്ത് വീട്ടില്‍ അഗിനേഷിനെയാണ് പൊലീസ് പിടികൂടിയത്. 17 വയസുള്ള പെണ്‍കുട്ടിക്കെതിരെ പ്രതി ഗുരുതര ലൈംഗികാതിക്രമം നടത്തിയതായി പൊലീസ് വ്യക്തമാക്കി.

 

പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്വേഷണത്തിന് പിന്നാലെ മെഡിക്കല്‍ കോളജ് പരിസരത്ത് വെച്ചാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി.

Advertisements
Share news