KOYILANDY DIARY.COM

The Perfect News Portal

200 കോടിയും കടന്ന് ‘2018’

200 കോടിയും കടന്ന് ‘2018’. മലയാള സിനിമയില്‍ ചരിത്രം സൃഷ്‍ടിച്ച് ജൂഡ് ആൻ്റണി ജോസഫിൻ്റെ സംവിധാനത്തിലുള്ള ചിത്രം ‘2018’. ഒരു മലയാള സിനിമ 200 കോടി ബിസിനസ് നേടി റെകോർഡിലെത്തിയിരിക്കുകയാണ്. റെക്കോര്‍ഡുകള്‍ പലതും തിരുത്തിക്കുറിച്ച് ചിത്രം ഒരു വിസ്‍മയമായി മുന്നേറുകയാണ്.

അഖില്‍ ജോര്‍ജാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹണം. ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക്, ഹിന്ദി മൊഴിമാറ്റ പതിപ്പുകള്‍ അടുത്തിടെ റിലീസ് ചെയ്യപ്പെടുകയും മികച്ച കളക്ഷൻ സ്വന്തമാക്കുകയും ചെയ്തിരുന്നു.

കേരളം നേരിട്ട പ്രളയമാണ് ചിത്രത്തിൻ്റെ പശ്ചാത്തലം. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, നരെയ്ന്‍, ലാല്‍, വിനീത് ശ്രീനിവാസന്‍, സുധീഷ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, തന്‍വി റാം, ശിവദ, ഗൗതമി നായര്‍, സിദ്ദിഖ് തുടങ്ങി വന്‍ താരനിരയാണ് ‘2018’ എന്ന ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ജൂഡിനൊപ്പം അഖില്‍ പി. ധര്‍മജനും ചിത്രത്തിന്റെ തിരക്കഥാരചനയില്‍ പങ്കാളിയാണ്. വേണു കുന്നപ്പിള്ളി, സി കെ പദ്‍മകുമാര്‍, ആന്റോ ജോസഫ് എന്നിവരാണ് ചിത്രത്തിൻ്റെ നിർമാണം. നോബിള്‍ പോളാണ് സംഗീത സംവിധാനം. പബ്ലിസിറ്റി ഡിസൈൻസ് യെല്ലോ ടൂത്ത്‍സ്.

Advertisements

മലയാളത്തില്‍ എക്കാലത്തെയും കളക്ഷൻ നേടിയ ചിത്രമായി മാറിയ ‘2018’നെ ഒരുകൂട്ടര്‍ പ്രശംസിച്ചപ്പോള്‍ ചിലര്‍ അഭിപ്രായ വ്യത്യാസം വ്യക്തമാക്കി രംഗത്ത് എത്തിയിരുന്നു. പ്രളയ സമയത്ത് രക്ഷാപ്രാവര്‍ത്തനം ഏകോപിപ്പിച്ച സര്‍ക്കാര്‍ അടക്കമുള്ള ഘടകങ്ങളെ ‘2018’ല്‍ വേണ്ടവിധം പരാമര്‍ശിക്കുന്നില്ല എന്നായിരുന്നു വിമര്‍ശനം.

Share news