20 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടിച്ചു

കണ്ണൂര്‍: തളിപ്പറമ്പ് മൊറാഴ സെന്‍ട്രലിലെ വീട്ടില്‍ നിന്ന് 20 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടിച്ചു. പുതിയപുരയില്‍ ഷാനവാസ് എന്നയാളുടെ വീട്ടില്‍ നിന്നാണ് വ്യാഴാഴ്ച്ച രാത്രി തളിപ്പറമ്പ് പോലീസ് കുഴല്‍പ്പണം പിടിച്ചത്. ഇയാള്‍ കുഴല്‍പ്പണ ഏജന്റാണെന്നാണ് പോലീസ് അറിയിച്ചു.
കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം. 2000 രൂപയുടെ ഏഴ് കെട്ടുകളും 500 രൂപയുടെ പന്ത്രണ്ട് കെട്ടുകളുമായാണ് പണം സൂക്ഷിച്ചത്. നേരത്തെ വിദേശത്തായിരുന്ന ഷാനവാസ് ഒരു മാസം മുന്‍പാണ് നാട്ടിലെത്തിയത്. മലപ്പുറത്ത് നിന്നുള്ളവരാണ് കുഴല്‍പ്പണം തളിപ്പറമ്പിലെത്തിച്ചതെന്നാണ് പോലീസ് പറയുന്നത്. തളിപ്പറമ്പ് എസ്ഐ ബിനുലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കുഴല്‍പ്പണം പിടിച്ചെടുത്തത്.

