KOYILANDY DIARY

The Perfect News Portal

ഹർഷിനക്ക് 2 ലക്ഷം രൂപ സർക്കാർ ധനസഹായം

ഹർഷിനക്ക് 2 ലക്ഷം രൂപ സർക്കാർ ധനസഹായം. കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങി 5 വർഷത്തോളം വേദന അനുഭവിച്ച ഹർഷിനക്ക് ഒടുവിൽ നീതി ലഭിച്ചു. ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ നൽകാൻ സർക്കാർ തീരുമാനം. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത്.

എന്നാൽ ആരോഗ്യവകുപ്പിൻ്റെ കീഴിൽ നടത്തിയ രണ്ട് അന്വേഷണങ്ങളിലും ശസ്ത്രക്രിയ ഉപകരണം ഏത് അവസരത്തിലാണ് വയറ്റിൽ കുടുങ്ങിയതെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ മെഡിക്കൽ കോളജിന് മുന്നിൽ ഹർഷിന നീതി കിട്ടുന്നതിനായി സമരം ചെയ്തു. തുടർന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് എത്തി ഹർഷിനയെ സമരത്തിൽ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.  രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരം നൽകാമെന്നും, കുറ്റക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരുമെന്നും മന്ത്രി ഉറപ്പ് നൽകിയിരുന്നു.

എന്നാൽ സമരം അവസാനിപ്പിച്ച് മൂന്നാഴ്ച കഴിഞ്ഞിട്ടും ഉറപ്പ് പാലിക്കപ്പെടാതെ വന്നതോടെ ഹർഷിന വീണ്ടും സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടങ്ങുമെന്ന് അറിയിച്ചതിനെ തുടർന്നാണ് അടിയന്തരമായി ധനസഹായം നൽകാൻ സർക്കാർ തീരുമാനിച്ചത്.

Advertisements