KOYILANDY DIARY.COM

The Perfect News Portal

+2 വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു

ചെന്നൈ: ട്രെനിയിന് മുന്നില്‍ നിന്നും സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച +2 വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു. തമിഴ്നാട്ടിലാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം പാഞ്ഞുവരുന്ന ട്രെയിന്റെ മുന്നില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചവേയായിരുന്നു അപകടം. ഇന്നലെ വൈകുന്നേരം ചെന്നൈയിലെ പൂനാമലൈയില്‍ ജയിംസ് സ്ട്രീറ്റില്‍ താമസിക്കുന്ന ദീന സുകുമാര്‍(17) ആണ് മരിച്ചത്. അഞ്ച് സുഹൃത്തുക്കളോടൊപ്പം വാണ്ടല്ലൂര്‍ മൃഗശാലയില്‍ പോയി തിരികെ വരുമ്പോഴായിരുന്നു
അപകടം.

മൃഗശാലയില്‍ നിന്ന് മടങ്ങിയ സംഘം റെയില്‍വേ ട്രാക്കിനടുത്ത് സംസാരിച്ചു കൊണ്ട് നില്‍ക്കുകയായിരുന്നു.ഇതിനിടയില്‍ എല്ലാവരും ചേര്‍ന്ന് സെല്‍ഫി എടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു.  പാഞ്ഞുവരുന്ന ട്രെയിനുള്ള സെല്‍ഫി എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. ട്രെയിന്റെ വേഗത മനസിലാക്കാന്‍ കഴിയാഞ്ഞതാണ് ദീനയെ ട്രെയിന്‍ ഇടിക്കാന്‍ കാരണം. മറ്റ് കുട്ടികള്‍ പെട്ടെന്നു തന്നെ ട്രാക്കില്‍ നിന്നും ചാടി രക്ഷപ്പെട്ടിരുന്നുവെന്ന് കുട്ടികളെ ചോദ്യം ചെയ്ത പൊലീസ് പറഞ്ഞു. മരിച്ച ദീന പൂനാമലൈ അരിഗ്നഗര്‍ അണ്ണാ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്.

Share news