19 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
ചേര്‍ത്തല: സംശയാസ്പദമായ സാഹചര്യത്തില്‍ എക്സൈസ് പിടികൂടിയ യുവാവില്‍നിന്ന് 19 കിലോ കഞ്ചാവ് കണ്ടെടുത്തു. പാണാവള്ളി കണ്ടത്തില്‍ പറമ്പി ല്‍ സജീറിനെയാണ് (36) ആലപ്പുഴ എക്സൈസ് സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്. ബിജുകുമാറിെന്റ നേതൃത്വത്തില്‍ പിടികൂടിയത്.
ചേര്‍ത്തല, അരൂര്‍ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനക്കിടെ എരമല്ലൂരിലെ ബാറിനു സമീപം ചൊവ്വാഴ്ച രാവിലെ ആറോടെ സജീറിനെ പിടികൂടുകയായിരുന്നു. ഇയാളെ കൂടാതെ കൂടുതല്‍ പേരുണ്ടെന്നും അവര്‍ ഉടന്‍ പിടിയിലാകുമെന്നും സി.ഐ ബിജുകുമാര്‍ പറഞ്ഞു.

ഇന്‍സ്പെക്ടര്‍ കെ. അജയന്, പ്രിവന്റിവ് ഓഫിസര്‍മാരായ ടി.എ. പ്രമോദ്, എന്‍. പ്രസന്നന്, എസ്. അക്ബര്‍, കെ. ജയകൃഷ്ണന്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എന്‍.പി. അരുണ്‍, എച്ച്. മുസ്തഫ, വര്‍ഗീസ് പയസ്, ജോര്‍ജ് പൈവ, വി. പ്രമോദ്, ദീപു, ടി.ഡി. ജിനു, എസ്. സുരേഷ്, കെ.പി. ബിജു എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

